ലാത്തൂർ (മഹാരാഷ്‌ട്ര): ലാത്തൂരിലെ നിലങ്ക താലൂക്കിലെ കേദാർപൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. വധൂവരന്മാർ ഉൾപ്പെടെ 300ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ നിലങ്ക ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേദാർപൂർ സ്വദേശിയായ വധുവിന്‍റെയും ദേവാനി താലൂക്കിനടുത്തുള്ള വരന്‍റെയും വിവാഹത്തിനിടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിവാഹത്തിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. കേദാർപൂർ, കടേജവൽഗ, ജവാൽഗ, അംബുലഗ ബു, സിന്ധ്ഖേഡ് തുടങ്ങി നിരവധി ഗ്രാമങ്ങളിൽ നിന്നുള്ള ബന്ധുക്കൾ വിവാഹത്തിനെത്തിയിരുന്നു.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ നില ഗുരുതരമല്ല.