ന്യൂഡല്‍ഹി : സിനിമകളെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ബിജെപി പ്രവർത്തകര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദ്വിദിന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
PM Narendra Modi instructed to his party workers: നരോത്തം മിശ്ര, രാം കദം തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ ഷാരൂഖ് ഖാന്‍ ചിത്രമായ 'പഠാനെ'തിരെ രംഗത്തെത്തിയിരുന്നു. സിനിമയിലെ 'ബേഷരം രംഗ്' ഗാനത്തിലെ ദീപിക പദുകോണിന്‍റെ കാവി വസ്‌ത്ര ധാരണത്തെ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
Modi says no to comments on films : ഗാനരംഗത്തില്‍ ദീപിക പദുകോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചെത്തിയതിനെ 'അശ്ലീലം' എന്നാണ് പല രാഷ്‌ട്രീയ നേതാക്കളും വിശേഷിപ്പിച്ചത്. 'ബേഷരം രംഗ്' ഗാനം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും, ഗാനത്തിലെ ദീപികയുടെ ലൈംഗിക ആകര്‍ഷണീയത അതിരുകടന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ചിത്രം ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി.
PM Narendra Modi on boycott Bollywood trend: ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ അഭ്യര്‍ഥനയുടെ ഫലമായാണ് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മോദിയുടെ നിര്‍ദേശം. ബോളിവുഡ് ബഹിഷ്‌കരണ പ്രവണതയില്‍ നിന്ന് സിനിമ മേഖലയെ സഹായിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നടന്‍ സുനില്‍ ഷെട്ടി അഭ്യര്‍ഥിച്ചിരുന്നു. ജനുവരിയില്‍ മുംബൈയില്‍വച്ച് യോഗിയെ കണ്ടുമുട്ടിയപ്പോള്‍, അദ്ദേഹത്തിന് മുമ്പാകെ സുനില്‍ ഷെട്ടി ഇതുസംബന്ധിച്ച് ചില പരാതികള്‍ മുന്നോട്ടുവച്ചിരുന്നു.
Sunil Shetty request to Uttar Pradesh CM: 'ഞങ്ങള്‍ നല്ല പ്രവര്‍ത്തി ചെയ്‌തുവെന്ന് അറിയിക്കേണ്ടത് പ്രധാനമാണ്. ഒരു ചീഞ്ഞ ആപ്പിള്‍ ഉണ്ടാകുമെന്ന് കരുതി, 99 ശതമാനം പേരും തെറ്റായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടണം എന്നില്ല. ഈ ധാരണ മാറ്റണം. താങ്കള്‍ ഇതിന് നേതൃത്വം നല്‍കുകയും, പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്‌താല്‍ മാറ്റമുണ്ടാകും' - സുനില്‍ ഷെട്ടി അഭ്യര്‍ഥിച്ചു. ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ്‌ടാഗ് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുമെന്ന്, സുനില്‍ ഷെട്ടിയുടെ അഭ്യര്‍ഥന പ്രകാരം യോഗി ആദിത്യനാഥ് ഉറപ്പുനല്‍കി.
Also Read: വിദേശ വിപണികളില്‍ ആധിപത്യം ഉറപ്പിച്ച് പഠാന്‍ ; അഡ്വാന്‍സ് ബുക്കിംഗിന് മികച്ച തുടക്കം
Boycott Bollywood news : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‌പുത്തിന്‍റെ വിയോഗ ശേഷമാണ് ബോളിവുഡില്‍ ബോയ്‌കോട്ട് ഹാഷ്‌ടാഗ് ട്രെന്‍ഡുകള്‍ ആരംഭിച്ചത്. 'ലാല്‍ സിങ് ഛദ്ദ', 'ലൈഗര്‍', 'ബ്രഹ്മാസ്‌ത്ര', 'രക്ഷാബന്ധന്‍' തുടങ്ങി 2022ലെ നിരവധി സിനിമകളുടെ റിലീസിന് മുമ്പ് തന്നെ ബോയ്‌കോട്ട് ഹാഷ്‌ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു. ഈ ബഹിഷ്‌കരണം ചില സിനിമകളുടെ ബോക്‌സ് ഓഫിസ് കലക്ഷനെ സാരമായി ബാധിച്ചിരുന്നു.