ഹൈദരാബാദ്: മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ധാക്ക വിമാനത്താവളത്തിലിറക്കി(IndiGo flight from Mumbai). ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക്( Forced to land in Dhaka owing to dense fog).
ധാക്കയില്‍ നിന്ന് വിമാനം ഗുവാഹത്തിയിലെത്തിക്കാന്‍ മറ്റൊരു സംഘം ജീവനക്കാരെ നിയോഗിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുമെന്നും ഇവര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു(All passengers are stuck inside the flight).
-
I took @IndiGo6E flight 6E 5319 from Mumbai to Guwahati. But due to dense fog, the flight couldn't land in Guwahati. Instead, it landed in Dhaka. Now all the passengers are in Bangladesh without their passports, we are inside the plane.✈️
— Suraj Singh Thakur (@SurajThakurINC) January 13, 2024 " class="align-text-top noRightClick twitterSection" data="
">I took @IndiGo6E flight 6E 5319 from Mumbai to Guwahati. But due to dense fog, the flight couldn't land in Guwahati. Instead, it landed in Dhaka. Now all the passengers are in Bangladesh without their passports, we are inside the plane.✈️
— Suraj Singh Thakur (@SurajThakurINC) January 13, 2024I took @IndiGo6E flight 6E 5319 from Mumbai to Guwahati. But due to dense fog, the flight couldn't land in Guwahati. Instead, it landed in Dhaka. Now all the passengers are in Bangladesh without their passports, we are inside the plane.✈️
— Suraj Singh Thakur (@SurajThakurINC) January 13, 2024
മഹാരാഷ്ട്രയിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സൂരജ് സിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇംഫാലില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ പോകുക ആയിരുന്നു അദ്ദേഹം. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനത്തിന് ഗുവാഹത്തിയില്‍ ഇറങ്ങാനായില്ലെന്നും അതിന് പകരം ധാക്കയിലാണ് ഇറങ്ങിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. പാസ്പോര്‍ട്ട് ഇല്ലാതെ എല്ലാ യാത്രികരും രാജ്യാന്തര അതിര്‍ത്തി കടന്നെന്നും അദ്ദേഹം കുറിച്ചു.
ഒന്‍പത് മണിക്കൂറായി വിമാനത്തിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ മണിപ്പൂരിലേക്ക് പോകുകയാണ് താന്‍. പക്ഷേ ഗുവാഹത്തിയില്‍ എത്തിയിട്ടില്ല. എപ്പോള്‍ അവിടെ എത്താനാകുമെന്നോ അവിടെ നിന്ന് ഇംഫാലിലേക്ക് എപ്പോള്‍ പോകാനാകുമെന്നോ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മൂടല്‍ മഞ്ഞ് ഉത്തരേന്ത്യയിലെ ഗതാഗത സംവിധാനത്തെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മൂടല്‍ മഞ്ഞ് മൂലം ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ഇത് റെയില്‍വേയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
ഇതിന് പുറമേ നിരവധി വിമാന സര്‍വീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നുണ്ട്. ഇതിനിടെ മൂടല്‍ മഞ്ഞില്‍ വിമാനം ഇറക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്ത വൈമാനികരുടെ വിവരങ്ങള്‍ നല്‍കണമെന്ന ഒരു ഉത്തരവും വ്യോമയാന ഡയറക്ടറേറ്റില്‍ നിന്ന് പുറത്ത് വന്നിരുന്നു.
ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അവധി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. കനത്ത ശീതതരംഗത്തില്‍ ഉത്തരേന്ത്യ തണുത്ത് വിറക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അതേസമയം കൊടും തണുപ്പിന് വരും ദിവസങ്ങളില്‍ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.
Also Read: ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം; വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ്