ഹൈദരാബാദ്: സംസാരിക്കുന്ന ഭഗവത് ഗീതയെപ്പറ്റി കേട്ടിട്ടുണ്ടോ? വായിക്കാന്‍ കഴിയാത്തവര്‍ക്ക് ഭഗവത് ഗീത വായിച്ചു കൊടുക്കുന്ന പ്രത്യേക സാങ്കേതികവിദ്യയാണ് 'ഫ്ലൂട്ട്'. സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിലൂടെ ഗീതയുടെ സാരാംശം എല്ലാവരിലും എത്തുന്നു. ഈ മഹത്തായ ഗ്രന്ഥത്തിലെ ഓരോ അധ്യായങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് മനസിലാക്കി സെയ്‌ഫ് ഷോപ്പ് എന്ന കമ്പനിയാണ് 'ഫ്ലൂട്ട്' എന്ന പേരിൽ ലോകത്തെ ആദ്യത്തെ സംസാരിക്കുന്ന ഭഗവത് ഗീത പുറത്തിറക്കിയത്. വായനക്കാർക്ക് ഇതൊരു മള്‍ട്ടി സെന്‍സറിങ് സാങ്കേതിക വിദ്യയാണ്.
ഗീതയിലെ 18 അധ്യായങ്ങളും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇഷ്‌ടപ്പെട്ട അധ്യായത്തിന് മുകളില്‍ ഫ്ലൂട്ട് വെച്ചാൽ സ്വയം വായിക്കും. ഫ്ലൂട്ടിനകത്തുള്ള സെന്‍സര്‍ ഓരോ ചിത്രത്തേയും വരികളേയും താളത്തോടെയും ഈണത്തോടെയും വായിച്ചു കേള്‍പ്പിക്കും. സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ ഇതിൽ ലഭ്യമാണ്. കാവ്യങ്ങള്‍, പക്ഷികളുടെ ശബ്‌ദം, ശംഖിന്‍റെയും വെള്ളത്തിന്‍റെയും ശബ്‌ദം, യുദ്ധത്തിന്‍റെ അലയൊലികള്‍ എന്നിവയും ഫ്ലൂട്ടിലൂടെ കേള്‍ക്കാന്‍ കഴിയും.
വാറങ്കല്‍ നിവാസിയായ നാഗേശ്വറും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേര്‍ന്നാണ് 10,000 രൂപ കൊടുത്ത് ഫ്ലൂട്ട് ഭഗവത് ഗീത വാങ്ങിയത്. മഹത് ഗ്രന്ഥത്തിലെ സാരാംശം മുഴുവന്‍ മനസിലാക്കാൻ എല്ലാവരെയും ഇത് വളരെയധികം സഹായിക്കുന്നതായി ഉപകരണം വാങ്ങിയ രമേശും സുഹൃത്തുകളും പറയുന്നു. കുട്ടികള്‍ക്കും കാഴ്‌ചപരിമിതിയുള്ളവര്‍ക്കും ഈ ഉപകരണം ഉപകാരപ്രദമാണെന്ന് ഇവര്‍ പറയുന്നു.