മുബൈ: മഹാരാഷ്‌ട്രയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. 381 പക്ഷികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പക്ഷികളുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. പക്ഷിപ്പനിയാണെന്ന സംശയത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
പക്ഷിപ്പനി ഭീതിയിൽ 5,86,668 കോഴികൾ ഉൾപ്പെടെ 7,20,515 പക്ഷികളെയാണ് അധികൃതർ കൊന്നൊടുക്കിയത്. 73,004 കിലോഗ്രാം കോഴി തീറ്റയും നശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ഇതുവരെ 3.38 കോടി രൂപയാണ് സർക്കാർ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയത്.