ഭുവനേശ്വര്‍: അടുത്തിടെയാണ് ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കി ജവാദ് ചുഴലിക്കാറ്റ് വീശിയിടിച്ചത്. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ഒഡീഷയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
ഇപ്പോഴിതാ ഒജഡിഷയിലെ ഗഞ്ചം ജില്ലയിലെ ഋഷികുല്യയില്‍ നിന്നുള്ള പ്രളയജലം ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശാന്തമായ നീലക്കടലിലേക്ക് ഒലിച്ചെത്തുന്ന പ്രളയ ജലത്തിന്‍റെ ദ്യശ്യമാണ് വൈറലാവുന്നത്. നീലക്കടലിലേക്ക് പ്രളയ ജലം എത്തുമ്പോൾ നിറം മാറുന്നത് ദൃശ്യങ്ങളില്‍ കാണാം.
also read: 900 പുരാവസ്‌തുക്കളുടെ അമൂല്യശേഖരവുമായി ഹൈദരാബാദ് സ്വദേശി