ഭോപ്പാൽ (മധ്യപ്രദേശ്) : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് അഞ്ചുവയസുകാരി പ്രിഷ ലോകേഷ് നികാജു. എവറസ്റ്റിലെ 5,364 മീറ്റർ അതായത് 17,598 അടിയിലെത്തിയ ഏറ്റവും പ്രായകുറഞ്ഞ പർവതാരോഹകയായി ഈ കൊച്ചുമിടുക്കി ചരിത്രം തിരുത്തി എഴുതി. മധ്യപ്രദേശിലെ ബേതുൾ സ്വദേശി പ്രിഷ ലക്ഷ്യത്തിലെത്താൻ എടുത്തത് ആകെ ഒമ്പത് ദിവസമാണ്.
![5 year old girl climbed Mount Everest base camp Everest base camp Everest base camp prisha lokesh nikaju prisha lokesh nikaju lokesh nikaju prisha everest പ്രിഷ ലോകേഷ് നികാജു പ്രിഷ ലോകേഷ് എവറസ്റ്റ് എവറസ്റ്റ് എവറസ്റ്റ് കൊടുമുടി എവറസ്റ്റ് ബേസ് ക്യാമ്പ് അഞ്ച് വയസുകാരി ലുക്‌ല എവറസ്റ്റ് ബേസ് ക്യാമ്പ് പ്രിഷ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കുട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/20-06-2023/18798171_dfgf.jpg)
മെയ് 24ന് നേപ്പാളിലെ ലുക്‌ലയിൽ നിന്ന് ആരംഭിച്ച യാത്ര.. 2023 ജൂൺ ഒന്നിന് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി പ്രിഷ ഇന്ത്യൻ പതാക ഉയർത്തി, ചരിത്ര നേട്ടം അടയാളപ്പെടുത്തി.. ഇതിന് മുമ്പ് ആറുവയസ്സുകാരിയുടെ പേരായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയതെങ്കിൽ ഇന്ന് അത് പ്രിഷ നേടിയെടുത്തു. വിജയകിരീടവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കുറെയേറെ ഓർമകളുമായി അച്ഛനും മകളും ജൂൺ നാലിന് ലുക്‌ലയിലേക്ക് മടങ്ങി.
അഞ്ച് വയസിൽ ഇത്രയും സാഹസികതയോ! അതിശയപ്പെടാൻ വരട്ടെ.. ഇത് ഈ കൊച്ചുമിടുക്കിയുടെ ആദ്യ യാത്രയല്ല. മഹാരാഷ്‌ട്രയിലെ വലുതും ചെറുതുമായ നിരവധി കൊടുമുടികളും കോട്ടകളും പ്രിഷ കുഞ്ഞുപ്രായത്തിലേ നടന്നുകയറിയതാണ്. പിതാവ് ലോകേഷിനൊപ്പമാണ് പ്രിഷയുടെ ലോകം ചുറ്റൽ.
![5 year old girl climbed Mount Everest base camp Everest base camp Everest base camp prisha lokesh nikaju prisha lokesh nikaju lokesh nikaju prisha everest പ്രിഷ ലോകേഷ് നികാജു പ്രിഷ ലോകേഷ് എവറസ്റ്റ് എവറസ്റ്റ് എവറസ്റ്റ് കൊടുമുടി എവറസ്റ്റ് ബേസ് ക്യാമ്പ് അഞ്ച് വയസുകാരി ലുക്‌ല എവറസ്റ്റ് ബേസ് ക്യാമ്പ് പ്രിഷ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കുട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/20-06-2023/18798171_fhdf.jpg)
എവറസ്റ്റ് പോലെയുള്ള കൊടുമുടിയിൽ കയറുമ്പോൾ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരില്ലെ എന്ന ചോദ്യത്തിന് പിതാവ് ലോകേഷിന്‍റെ മറുപടി ഇങ്ങനെ.. ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ട്രക്കിങ് ചെയ്യുന്നവർക്ക് ശ്വാസതടസ്സം, തലവേദന, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. എന്നാൽ പ്രിഷയ്‌ക്ക് അത്തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നില്ല. അതിന് ഒരു കാരണമേയുള്ളു..പരിശീലനം.
ഈ യാത്രയ്ക്കായി ഇത്രയും കാലം അവളെ ഒരുക്കുകയായിരുന്നു. വേണ്ട മുൻകരുതലുകളും പരിശീലനവും പ്രിഷക്ക് നൽകിയിരുന്നു. പ്രിഷ ശക്തമായ ഇച്ഛാശക്തിയുള്ള പെൺകുട്ടിയാണ്. താനും പ്രിഷയുടെ അമ്മ സീമയും രണ്ട് വർഷമായി പ്രിഷയെ കഠിനമായ ഹൈ ആൾട്ടിറ്റ്യൂഡ് ട്രക്കിങിനായി പരിശീലിപ്പിക്കുകയായിരുന്നു എന്നും ലോകേഷ് പറഞ്ഞു.
![5 year old girl climbed Mount Everest base camp Everest base camp Everest base camp prisha lokesh nikaju prisha lokesh nikaju lokesh nikaju prisha everest പ്രിഷ ലോകേഷ് നികാജു പ്രിഷ ലോകേഷ് എവറസ്റ്റ് എവറസ്റ്റ് എവറസ്റ്റ് കൊടുമുടി എവറസ്റ്റ് ബേസ് ക്യാമ്പ് അഞ്ച് വയസുകാരി ലുക്‌ല എവറസ്റ്റ് ബേസ് ക്യാമ്പ് പ്രിഷ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കുട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/20-06-2023/18798171_jsddfgf.jpg)
ഈ ട്രക്കിങിന് പോകുന്നതിനുമുമ്പ്, അവൾ ദിവസവും അഞ്ച് മുതൽ ആറ് മൈൽ വരെ നടക്കുമായിരുന്നു. എയ്റോബിക്‌സ് ചെയ്യുമായിരുന്നു. തങ്ങൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിലെ പടികൾ കയറാൻ അവളെ കുഞ്ഞിലെ മുതലേ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രിഷ ഉയരത്തെ ഭയപ്പെട്ടിട്ടില്ല. ഉയരം കയറേണ്ട സമയം വന്നപ്പോൾ കുട്ടി പരിഭ്രമിച്ചിട്ടുമില്ല, ലോകേഷ് കൂട്ടിച്ചേർത്തു.
ട്രക്കിങിനോട് താത്‌പര്യം കുട്ടിക്കാലം മുതൽ : 'പ്രിഷയ്‌ക്ക് കുട്ടിക്കാലം മുതൽ ട്രക്കിങിനോട് താത്‌പര്യമുണ്ടായിരുന്നു. രണ്ട് വയസ്സുള്ളപ്പോൾ തന്നെ പ്രിഷയുടെ അസാമാന്യ കഴിവ് തിരിച്ചറിഞ്ഞത് അവളുടെ മുത്തശ്ശിയും മുത്തച്ഛനുമായിരുന്നു. തുടർന്ന് അവൾക്ക് ബെതുൽ വനങ്ങളിൽ പരിശീലനം ആരംഭിച്ചു.
തങ്ങളും അവളെ ചെറിയ രീതിയിൽ പരിശീലിപ്പിക്കാൻ തുടങ്ങി. തുടക്കത്തിൽ താൻ അവളെ പടികൾ കയറാൻ സഹായിച്ചു. പിന്നെ തങ്ങൾ വാരാന്ത്യത്തിൽ ചെറിയ ട്രക്കിങിന് പോകുമായിരുന്നു. മഹാരാഷ്ട്രയിലെ മിക്ക കൊടുമുടികളും കോട്ടകളും പ്രിഷ കയറിയിട്ടുണ്ട്.
എന്നാൽ, 5,000 മീറ്റർ കയറി ബേസ് ക്യാമ്പിലെത്തുന്നത് തീർച്ചയായും ഒരു നേട്ടമാണ്. 6,000 മീറ്ററും പിന്നെ 8000 മീറ്ററും കയറാനാണ് തങ്ങളുടെ പദ്ധതി. അവൾ വളരെ ചെറുപ്പമാണെങ്കിലും എവറസ്റ്റ് കീഴടക്കണമെന്നാണ് അവളുടെ സ്വപ്‌നം', ലോകേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
ബേതുളിൽ നിന്ന് തുടങ്ങി : മധ്യപ്രദേശിലെ ബേതുൾ സ്വദേശികളാണ് തങ്ങൾ. അച്ഛൻ ടി ആർ നികാജുവും അമ്മ പ്രമീള നികാജുവും (റിട്ടയേർഡ് സർക്കാർ അധ്യാപിക). പിന്നീട്, കുടുംബം ഭോപ്പാലിലേക്ക് താമസം മാറി, ഒടുവിൽ മുംബൈയിലെ പലാവ സിറ്റിയിലെ താനെയിൽ താമസമാക്കി, അവിടെവച്ച് പ്രിഷയ്‌ക്ക് സ്‌പോർട്‌സിനോടും താത്‌പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. ലോകേഷിന് മൂന്ന് പെൺമക്കളുണ്ട്. രണ്ടാമത്തെ മകളാണ് പ്രിഷ. ട്രക്കിങിന് പുറമെ, നീന്തൽ, കരാട്ടെ, ടേബിൾ ടെന്നീസ് എന്നിവ കളിക്കാനും പ്രിഷയ്‌ക്ക് ഇഷ്‌ടമാണ്.
പ്രിഷയുടെ ഈ ആവേശത്തിനു പിന്നിൽ അവളുടെ അച്ഛൻ ലോകേഷാണ്. പർവതാരോഹകനും മണാലിയിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്‌പോർട്‌സിന്‍റെ മുൻ ട്രെയിനിയുമാണ് ലോകേഷ്.
നടന്നുകയറിയ മലനിരകൾ : രണ്ട് വയസ്സിൽ ട്രക്കിങ് ആരംഭിച്ച ഒരു കുട്ടി പർവതാരോഹകയാണ് പ്രിഷ, സിംഹഗഡ്, ലോഹ്ഗഡ്, വിസാപൂർ, കൽസുബായ്, കർണാല, സോണ്ടായി, കോത്ലിഗഡ്, ഇർഷൽഗഡ്, പ്രബൽമാച്ചി, കലവന്തിൻ, ശിവ്നേരി, റായ്ഗഡ് തുടങ്ങി നിരവധി കോട്ടകൾ കയറിയിട്ടുണ്ട്. മൂന്നാം വയസ്സിൽ അദ്ദേഹം മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കൽസുബായി കയറി. ഹിമാലയത്തിലെ ധൗലഗിരി അന്നപൂർണ മേഖലയിലെ നിരവധി കൊടുമുടികൾ കയറണമെന്നാണ് ഇനിയുള്ള ആഗ്രഹം. എവറസ്റ്റും ആഗ്രഹങ്ങളുടെ പട്ടികയിലുണ്ട്.