ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം - borewell accident Maharashtra

മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറിലുണ്ടായ കുഴല്‍ക്കിണര്‍ അപകടത്തില്‍ മരിച്ചത്

boy dies after falling in the borewell  boy dies after falling in the borewell Maharashtra  കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം  മഹാരാഷ്‌ട്ര
അഞ്ചുവയസുകാരന് ദാരുണാന്ത്യം
author img

By

Published : Mar 14, 2023, 8:59 PM IST

അഹമ്മദ്‌നഗർ: മഹാരാഷ്‌ട്രയില്‍ 15 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ സാഗര്‍ ബറേല എന്ന അഞ്ചുവയസുകാരന് ദാരുണാന്ത്യം. കുട്ടിയെ രക്ഷിക്കാന്‍ എട്ടുമണിക്കൂര്‍ നീണ്ട ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അഹമ്മദ് നഗര്‍ ജില്ലയിലെ കാര്‍ജത്ത് കോപാര്‍ഡിയില്‍ മാര്‍ച്ച് 13ന് വൈകിട്ട് ആറ് മണിക്കാണ് സംഭവം.

കരിമ്പ് കൃഷിക്കാരനായ സന്ദീപ് സുദ്രിക്കിന്‍റെ മകനാണ് കുട്ടി. സംഭവം നടന്ന ഉടനെ കുട്ടിയെ രക്ഷിക്കാൻ എൻഡിആർഎഫിന്‍റെ (ദേശീയ ദുരന്ത നിവാരണ സേന) അഞ്ച് സംഘങ്ങളാണ് രക്ഷപ്രവർത്തനം നടത്തിയത്. പ്രാദേശിക ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ രാത്രി രണ്ടര വരെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

സംഭവ സ്ഥലത്തേക്ക് ജനപ്രവാഹം, നിയന്ത്രിച്ച് പൊലീസ്: മധ്യപ്രദേശ് സ്വദേശികളാണ് കുട്ടിയുടെ കുടുംബം. കുഴൽക്കിണറിൽ 15 അടി താഴ്‌ചയിൽ കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷപ്രവർത്തനത്തിനായി രണ്ട് ജെസിബികളുടെ സഹായത്തോടെ കുഴിയെടുത്തിരുന്നു. റവന്യൂ ഭരണകൂടവും കുൽധരൻ പ്രാഥമികാരോഗ്യ കേന്ദ്രവും ഉപജില്ല ആശുപത്രി സംഘവും കർജത്ത് നഗർ പഞ്ചായത്ത് അഗ്നിശമന സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയുണ്ടായി. കുട്ടി കുഴൽക്കിണറിൽ വീണെന്ന വാർത്ത പരന്നതോടെ വിവിധ ഇടങ്ങളില്‍ നിന്നായി കൊപാർഡിയിലേക്ക് ആള്‍ക്കൂട്ടം എത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.

കുട്ടികൾ കുഴൽക്കിണറിൽ വീണതിനെ തുടര്‍ന്നുള്ള നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്. 2023 ജനുവരിയിൽ ഉത്തർ പ്രദേശിലെ ഹാപൂരിൽ കുഴൽക്കിണറിൽ ഒരു കുട്ടി അകപ്പെട്ടിരുന്നു. എന്നാല്‍, കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. പറമ്പിൽ കളിച്ചുകൊണ്ടിരിക്കെ മൂടിവയ്‌ക്കാതിരുന്ന കുഴൽകിണറിലേക്ക് കാൽവഴുതിയാണ് കുട്ടി വീണത്. നാല് മണിക്കൂര്‍ സമയമെടുത്താണ് എൻഡിആർഎഫ് സംഘം കുട്ടിയെ പുറത്തെടുത്തത്. 2022ലും വിവിധ സംസ്ഥാനങ്ങളില്‍ കുട്ടികൾ വീണിരുന്നു. ഈ സംഭവങ്ങളില്‍ ഒരാളെ രക്ഷപ്പെടുത്തിയപ്പോള്‍ ഒരു മരണം സംഭവിച്ചിരുന്നു.

നടപ്പിലാവാതെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം: 2006ലാണ് കുഴൽക്കിണറിൽ വീണ് അകപ്പെട്ട കുട്ടിയുടെ വാർത്ത ആദ്യമായി ദേശീയ ശ്രദ്ധ നേടിയത്. ഹരിയാന കുരുക്ഷേത്രയിലാണ് സംഭവം. ഈ രക്ഷാദൗത്യം മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്‌തു. രാജ്യത്ത് കുഴല്‍ക്കിണര്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇത്തരത്തില്‍ ആവര്‍ത്തിച്ച് സംഭവങ്ങള്‍ ഉണ്ടാവാന്‍ കാരണം ആളുകളുടെ അശ്രദ്ധയാണ്. കുഴല്‍ക്കിണറുകള്‍ മൂടിവയ്‌ക്കാത്തതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്‌ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

10 വര്‍ഷം മുന്‍പ് സുപ്രീം കോടതി കുഴല്‍ക്കിണര്‍ അപകടം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2010 ഫെബ്രുവരി 11നാണ് കോടതി മാർഗനിർദേശം പുറപ്പെടുവിച്ചത്. നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കണം, കിണർ അസംബ്ലിക്ക് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഉറപ്പിക്കണം, കുഴൽക്കിണറുകൾ അടിയിൽ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറയ്ക്കണം എന്നിവയാണ് ഇതില്‍ പറയുന്നത്.

രാജ്യത്ത് നടന്ന ഇത്തരം അപകടങ്ങളുടെ ഭീകരത വിവരിക്കുന്ന ഒരു കത്ത് ലഭിച്ച സാഹചര്യത്തിലാണ് 2009ല്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് സ്വമേധയ കേസെടുത്ത് കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.