ETV Bharat / bharat

പഞ്ചാബ് തൂത്തുവാരി ആംആദ്‌മി; അഞ്ചും 'കൈ'വിട്ട് കോണ്‍ഗ്രസ്

author img

By

Published : Mar 10, 2022, 11:40 AM IST

Updated : Mar 10, 2022, 11:48 AM IST

പഞ്ചാബിന് പിന്നാലെ യുപിയിലും, ഉത്തരാഖണ്ഡിലും, ഗോവയിലും, മണിപ്പൂരിലും കോണ്‍ഗ്രസ് തകർന്നടിഞ്ഞു

election 2022  five states election  up election update  punjab election update  election latest news  നാണംകെട്ട് കോണ്‍ഗ്രസ്
പഞ്ചാബ് തൂത്തുവാരി ആംആദ്‌മി

പഞ്ചാബിൽ കോണ്‍ഗ്രസിനെ ആപ്പിലാക്കി ആംആദ്‌മി. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സംസ്ഥാനത്ത് ആംആദ്മി നേടിയപ്പോള്‍ സമാനതകളില്ലാത്ത തകർച്ചയിലേക്കാണ് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 117 സീറ്റുകളിൽ 80 സീറ്റുകള്‍ക്ക് മുകളിൽ വിജയം ഉറപ്പിച്ച ആംആദ്‌മി പഞ്ചനദികളുടെ നാട്ടില്‍ ഭരണം അരക്കിട്ട് ഉറപ്പിച്ചു കഴിഞ്ഞു. അവസാനവട്ട കണക്കുകളിൽ എത്ര മണ്ഡലങ്ങള്‍ കൂടി കൈവിട്ട് ചൂലെടുത്തു എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

കർഷക രോഷം ഇരമ്പിയ സംസ്ഥാനത്ത് ബിജെപിയും, ശിരോമണി അകാലിദളും ഏറെ പിന്നിലാണ്. ഡൽഹിക്കു പുറത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ആംആദ്മി പിടിച്ചെടുത്തത്. തലസ്ഥാനത്തിന് പിന്നാലെ ആദ്യമായി ഒരു സംസ്ഥാനം കീഴടിക്കിയ ആംആദ്മി കൊടിയ ആത്മവിശ്വാസത്തിൽ വരും ദിവസങ്ങളിൽ ചൂലെടുക്കുമെന്നതിൽ തർക്കമില്ല. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഏറ്റ കനത്ത പ്രഹരം സംസ്ഥാനത്തെ ചടുല രാഷ്ട്രീയത്തെ കൂടുതൽ ചൂട് പിടിപ്പിക്കുമെന്നുറപ്പാണ്.

പടലപിണക്കളുടെ മൂർധന്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിനെ ജനങ്ങള്‍ പൂർണമായും കൈവിട്ടു എന്നതാണ് വസ്‌തുത. മുഖ്യമന്ത്രി ഛന്നി തെരഞ്ഞെടുപ്പിനെ നേരിട്ട രണ്ട് മണ്ഡലങ്ങളിലും പിറകിലാണ്. അമൃത്സറിൽ മത്സരിച്ച സിദ്ദു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും തോൽവിയെ മുഖാമുഖം കാണുകയാണ്.

പഞ്ചാബിന് പിന്നാലെ യുപിയിലും, ഉത്തരാഖണ്ഡിലും, ഗോവയിലും, മണിപ്പൂരിലും കോണ്‍ഗ്രസ് തകർന്നടിയുകയാണ്. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി യുപിയിൽ നടത്തിയ പ്രചാരണങ്ങളൊന്നും കോണ്‍ഗ്രസിന് ഗുണകരമായില്ല. റായ്ബറേലിയിലും, അമേത്തിയിലും കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു. പ്രിയങ്ക നടത്തിയ ഒറ്റയാള്‍ ശ്രമങ്ങളെല്ലാം യോഗി തരംഗത്തിൽ തകർന്നടിഞ്ഞു എന്നതും തർക്ക രഹിതമാണ്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇഞ്ചോടിച്ച് പോരാട്ടം പ്രവചിച്ച ഗോവയിലും, ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് അടിതെറ്റി ആദ്യമണിക്കൂറുകളിൽ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും അവസാന മണിക്കൂറുകളിൽ ഇരു സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു. ഒരുകാലത്ത് ശക്തി കേന്ദ്രമായിരുന്ന മണിപ്പൂരിലും കാര്യമായി മുന്നേറ്റമില്ലാതെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ അവസാനിച്ചു.

ALSO READ നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2022 തത്സമയം

Last Updated : Mar 10, 2022, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.