ലഖ്‌നൗ : ആലംഗബാഗ് റെയിൽവേ കോളനിയിൽ വീട് തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു.(House Collapsed In Uttar Pradesh) ശനിയാഴ്‌ചയുണ്ടായ (16-09-2023) അപകടത്തിൽ സതീഷ് ചന്ദ്ര (40) ഇയാളുടെ ഭാര്യ സരോജിനി ദേവി (35) ഇവരുടെ മക്കളായ ഹർഷിത് (13) ഹർഷിത (10) അൻഷ് (5) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരുടെയും ശരീരങ്ങൾ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത് (Five Killed After House Collapsed in UP) .
ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കെഡിഎംസി മേധാവി ഭൗസാഹെബ് ദംഗ്‌ഡെ പറഞ്ഞു. കൊല്ലപ്പെട്ട സതീഷ് ചന്ദ്രയുടെ ഉടമസ്‌ഥതയിലുള്ള വീടാണ് തകർന്നുവീണത്. അപകടവിവരം അറിഞ്ഞയുടൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്‌തു.
അപകടസ്‌ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. വീടിന് ഒരുപാട് പഴക്കമുണ്ടെന്നും കൂടുതൽ നാശ നഷ്‌ടങ്ങളോ ജീവഹാനിയോ ഒഴിവാക്കാൻ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനും ദുരിതാശ്വാസ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രാദേശിക ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്‌ട പരിഹാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.