അമരാവതി: ആന്ധ്രപ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദുവ്വുരു സ്വദേശികളായ കെ ബാബു (55), ടി രമണയ്യ (60), കെ മലകൊണ്ടയ്യ (50), ജി സിനയ്യ (50), എം സിനയ്യഗ എന്നിവരാണ് മരിച്ചത്. നെല്ലൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വാനിന്‍റെ ഡ്രൈവര്‍ക്കും മറ്റ് നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജുപാലം ഗ്രാമത്തിലേക്ക് മത്സ്യബന്ധനത്തിന് പോകാനായി ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രപ്രദേശില്‍ ഓട്ടോറിക്ഷയില്‍ വാന്‍ ഇടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു - വാന ഓട്ടോ അപകടം
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്