ETV Bharat / bharat

മറിച്ചിടാനുറച്ച് ബിജെപി, സഖ്യം വിട്ട് പുതിയ കൂട്ട് തേടി നിതീഷ്: ബിഹാർ രാഷ്ട്രീയം പറയുന്നത് - nitish kumar latest news

ജെഡിയുവിന്‍റെ നേതൃ സ്ഥാനത്ത് നിന്ന് നിതീഷ്‌കുമാറിനെ മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ ബിഹാർ രാഷ്ട്രീയത്തെ കുറിച്ച് ഇടിവി ഭാരത് ബ്യൂറോ ചീഫ് അമിത് ബെല്ലാറി എഴുതുന്നു.

Etv Bharat
Etv Bharat
author img

By

Published : Aug 8, 2022, 11:00 PM IST

പട്‌ന : 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും ബിഹാറിലെ ബിജെപി-ജെഡിയു സഖ്യം എന്നും അനിശ്‌ചിതത്വത്തിന് നടുവിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജെഡിയു നേതാവ് നിതീഷ്‌കുമാറിനെ തീരുമാനിച്ചെങ്കിലും സഖ്യത്തിലെ വല്യേട്ടന്‍ ബിജെപിയായിരുന്നു. 74 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ തീരുമാനങ്ങളാണ് സഖ്യത്തെ നയിച്ചത്.

നിതീഷ്‌ കുമാറിന്‍റെ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ബിജെപിക്ക് നല്‍കേണ്ടി വന്നു. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ക്ക് പുറമെ സ്‌പീക്കര്‍ സ്ഥാനവും ബിജെപിക്ക് നല്‍കി. ബിഹാര്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് സ്‌പീക്കര്‍ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നത്.

ചിരാഗിനെ വെച്ച് ബിജെപി നടത്തിയ കളി: 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചിരഗ്‌ പാസ്വാന്‍ നേതൃത്വം കൊടുത്ത എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് ജെഡിയുവിന് സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് വരാന്‍ കാരണമായതെന്നാണ് ജെഡിയു നേതൃത്വം വിശ്വസിക്കുന്നത്. അതിനു പിന്നില്‍ ബിജെപിയാണെന്നും നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നു. ഇതിലുള്ള വലിയ അമര്‍ഷത്തിലാണ് ഇപ്പോഴും സഖ്യം മുന്നോട്ടുപോകുന്നത്.

എല്‍ഡിഎ വിട്ട ചിരാഗ് പാസ്വാന്‍ എല്ലാ ജെഡിയു സ്ഥാനാര്‍ഥികള്‍ക്കെതിരേയും എല്‍ജെപി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കില്ലെന്നും ചിരാഗ് പ്രഖ്യാപിച്ചു.

ജെഡിയുവില്‍ നിതീഷ്‌കുമാറിന്‍റെ നേതൃത്വം അട്ടിമറിക്കാനായി ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ലലന്‍ സിങ് എന്ന് വിളിക്കപ്പെടുന്ന ജെഡിയു അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ബിജെപിയുടെ 'കളികള്‍' നിതീഷ്‌കുമാര്‍ മനസിലാക്കിയിട്ടുണ്ടെന്ന് നിതീഷ്‌ കുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കൾ പറയുന്നുണ്ട്.

മുമ്പുള്ളതിനേക്കാള്‍ വ്യത്യസ്‌തമായ ബിജെപിയെയാണ് നിതീഷ്‌കുമാര്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് യാഥാർഥ്യം. നേരത്തെ അരുണ്‍ ജയ്‌റ്റ്ലി, നന്ദ് കിഷോര്‍ യാദവ്, സുശീല്‍ മോഡി എന്നീ നേതാക്കളുമായി ചര്‍ച്ച നടത്തികൊണ്ടാണ് ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ പല പ്രശ്‌നങ്ങള്‍ക്കും നിതീഷ്‌കുമാര്‍ പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നീതീഷുമായി അടുപ്പം പുലര്‍ത്തുന്ന നേതാക്കള്‍ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇല്ല. അതുകൊണ്ടുതന്നെ ജെഡിയു- ബിജെപി ബന്ധം ഏറ്റവും മോശം നിലയില്‍ എത്തിയിരിക്കുകയാണ്. അതിനാല്‍ ബിജെപിക്ക് ഉപരിയായ രാഷ്ട്രീയ ബന്ധങ്ങള്‍ തേടുകയാണെന്ന് ഇപ്പോൾ നിതീഷ് കുമാർ.

ബിജെപിയോട് അത്രമാത്രം അവിശ്വാസക്കുറവ് ജെഡിയു നേതൃത്വത്തിന് ഉണ്ടെന്നാണ് പട്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ: സഞ്ജയ് കുമാര്‍ പറയുന്നത്. "ബിഹാറിലെ എന്‍ഡിഎയിലെ ഇപ്പോഴത്തെ ഭിന്നതയ്‌ക്ക് പ്രധാന കാരണം തങ്ങളുടെ എംഎല്‍എമാരെ ബിജെപി അടര്‍ത്തിമാറ്റുമോ എന്നുള്ള ജെഡിയുവിന്‍റെ ഭയമാണ്. ജെഡിയുവിന്‍റെ നേതൃസ്ഥാനത്ത് നിന്ന് നിതീഷ്‌കുമാറിനെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ജെഡിയുവിന്‍റെ ഏഴ്‌ എംഎല്‍എമാരില്‍ നിന്ന് ആറ് പേരെയും ബിജെപി അടര്‍ത്തിമാറ്റിയിരുന്നു. ആ സംഭവം ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അവിശ്വാസം വർധിക്കുന്നതിലേക്കാണ് വഴിവച്ചത്. സഞ്ജയ് കുമാര്‍ പറഞ്ഞു.

ജെഡിയു -ബിജെപി സഖ്യം നിലവില്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ച റദ്ദാക്കിയതിലൂടെ ആ സൂചനയാണ് നിതീഷ്‌ കുമാര്‍ നല്‍കുന്നത്. ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രിയായ തര്‍കിഷോര്‍ പ്രസാദ് അടക്കമുള്ള ബിജെപി നേതാക്കളോട് നിതീഷ്‌കുമാര്‍ സാധാരണ നിലയിലുള്ള കുശല സംഭാഷണം പോലും നടത്തിയില്ല. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബിഹാറില്‍ ജെഡിയുവുമായുള്ള സഖ്യം നിർണായകമാണ്. എന്നാല്‍ കോൺഗ്രസ് നേതൃത്വവുമായി നിതീഷ് കുമാർ ബന്ധത്തിന് ശ്രമിക്കുകയാണെന്നാണ് ബിഹാറില്‍ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.