വെസ്റ്റ് ഗോദാവരി/ ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ മീൻ കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം. 10 പേർക്ക് പരിക്ക്. വെസ്റ്റ് ഗോദാവരി ജില്ലയിലെ തടേപള്ളിഗൂഡം എന്ന പ്രദേശത്താണ് സംഭവം.
മീനുമായി വരികയായിരുന്ന ലോറി തടേപള്ളിഗൂഡത്ത് വച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ തടേപള്ളിഗൂഡം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാവാം അപകടകാരണമെന്ന് പൊലീസ് പറയുന്നു.
Also Read: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍