ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരിന്‍റെ ആദ്യ നിയമസഭ സമ്മേളനം മെയ് 11ന് ആരംഭിക്കും. ഒമൻണ്ടുറാർ സർക്കാർ എസ്റ്റേറ്റിലെ കലൈവനാർ അരംഗത്തിലാണ് പുതിയ സർക്കാരിന്‍റെ ആദ്യ നിയമസഭ സമ്മേളനം ആരംഭിക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ നിയമസഭയുടെ ആദ്യസമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കും. സംസ്ഥാനത്ത് ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
19 മുൻ മന്ത്രിമാരും 15 പുതുമുഖങ്ങളുമാണ് സ്റ്റാലിൻ മന്ത്രിസഭയിലുള്ളത്. രണ്ട് സ്‌ത്രീകളും പുതിയ മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. അതേ സമയം സ്റ്റാലിന്‍റെ മകൻ ഉദയാനിധി മന്ത്രിമാരുടെ പട്ടികയിൽ ഇടംനേടിയില്ല. വൻ ഭൂരിപക്ഷത്തോടെയാണ് തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുകളാണ് ഡിഎംകെ മുന്നണി നേടിയത്.
Read more: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ; മന്ത്രിസഭയില്‍ 34 പേര്‍