റാഞ്ചി: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ 'ഓക്സിജൻ എക്സ്‌പ്രസ്' മധ്യപ്രദേശിലേക്ക്. ജാർഖണ്ഡിലെ ബൊക്കാരോയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ ട്രെയിൻ പുറപ്പെടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ആറ് ലോഡ് ടാങ്കറുകൾ ഘടിപ്പിച്ചിരിക്കുന്ന ട്രെയിൻ ഭോപ്പാൽ (മന്ദീദീപ്), ജബൽപൂർ (ഭീരഘട്ട്) എന്നിവിടങ്ങളിൽ ലിക്വിഡ് ഓക്‌സിജൻ എത്തിക്കും.
അതേസമയം മധ്യപ്രദേശിൽ പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് 91,548 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 292 കിടക്കകളുടെ ശേഷിയുള്ള 20 ഇൻസുലേഷൻ കോച്ചുകളും ഇന്ത്യൻ റെയിൽവേ വിന്യസിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് രോഗികൾക്കുള്ള സൗകര്യമാണ് ഇതിലുള്ളത്.