ETV Bharat / bharat

കര്‍ണാടകയില്‍ ആദ്യമായി എറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രെ സ്വദേശിയ്‌ക്ക് നാലു മാസം മുന്‍പ് കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്‍റെ സ്രവത്തില്‍ എറ്റ വകഭേദം കണ്ടെത്തിയത്.

First in State Eta variant of Coronavirus found in Mangaluru  First in State Eta variant of Coronavirus found in Mangaluru  The Eta variant of Coronavirus has been found in a person from Mangaluru  The first cases of this variant were detected in the UK  Moodabidre in Dakshina Kannada district  കര്‍ണാടകയില്‍ ആദ്യമായി എറ്റ വകഭേദം സ്ഥിരീകരിച്ചു  കര്‍ണാടകയില്‍ ആദ്യമായി എറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു  എറ്റ കൊവിഡ് വകഭേദം  ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രെ സ്വദേശി  കൊവിഡ് വൈറസിന്‍റെ എറ്റ വകഭേദം  കർണാടകയിലെ മംഗളൂരു  സംസ്ഥാന ആരോഗ്യ വകുപ്പ്
കര്‍ണാടകയില്‍ ആദ്യമായി എറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു
author img

By

Published : Aug 7, 2021, 6:22 PM IST

ബെംഗളൂരു: കൊവിഡ് വൈറസിന്‍റെ എറ്റ വകഭേദം (B.1.525) കർണാടകയിലെ മംഗളൂരുവില്‍ സ്ഥിരീകരിച്ചു. നാലു മാസം മുൻപുള്ള കേസാണ് പുതിയ വകഭേദമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രെ സ്വദേശി, ദുബെയില്‍ നിന്ന് എത്തിയ ശേഷം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ശേഷം സുഖം പ്രാപിച്ചു. പഠനത്തിനായി ആരോഗ്യ വകുപ്പ് ഇയാളുടെ സ്രവ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ക്ക് വകഭേദം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. മാർച്ച് അഞ്ചിന് പുറത്തുവിട്ട കണക്കനുസരിച്ച് 23 രാജ്യങ്ങളിലായിരുന്നു കൊവിഡിന്‍റെ എറ്റ വകഭേദം കണ്ടെത്തിയത്.

2020 ഡിസംബറിൽ യു.കെയിലും നൈജീരിയയിലും കേസ് ആദ്യമായി സ്ഥിരീകരിച്ചത്. ഫെബ്രുവരി 15നു ശേഷം നൈജീരിയയിൽ ഇത് ഉയർന്ന തോതിൽ വ്യാപിച്ചിരുന്നു.

ALSO READ: നഴ്‌സിനെ ലൈംഗികമായി ആക്രമിച്ചു; കൊവിഡ് രോഗിയുടെ മകന്‍ പിടിയില്‍

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.