ന്യൂഡൽഹി : രോഹിണി കോടതി വളപ്പിൽ വെടിവയ്പ്പ്. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ് സംഭവം. ഗേറ്റിന് മുന്‍പില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷിയായ അഭിഭാഷകൻ പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ : അഭിഭാഷകനും സുരക്ഷ ജീവനക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മൂന്ന് അഭിഭാഷകർ കൂടി സ്ഥലത്തെത്തി. ഇതോടെ തര്‍ക്കം മൂർച്ഛിച്ചു. കൈയാങ്കളി ഉടലെടുത്തതോടെ പൊലീസുകാരന്‍ വെടിയുതിർത്തു.
സംഭവത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബുള്ളറ്റ് പതിച്ചതിനെ തുടര്‍ന്ന് അടര്‍ന്ന കോൺക്രീറ്റ് കഷണങ്ങള്‍ തെറിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.