ETV Bharat / bharat

സെക്കന്തരാബാദ്- അഗർത്തല എക്‌സ്പ്രസിന്‍റെ എസി കോച്ചിൽ പുക, ട്രെയിൻ ഒഡീഷയിൽ നിർത്തിയിട്ടു; യാത്രക്കാർ സുരക്ഷിതർ - പുക

കോച്ചിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യാത്രക്കാർ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ ഒഡീഷയിലെ ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുകയായിരുന്നു.

odisha train accident  Fire in Secunderabad Agartala Express  സെക്കന്തരാബാദ് ആഗർത്തല എക്‌സ്പ്രസിൽ തീപ്പിടിത്തം  ട്രെയിനിൽ തീപ്പിടിത്തം  എസി കോച്ചിൽ പുക  ട്രെയിനിൽ പുക  ഒഡീഷയിലെ ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷൻ  ബാലസോറിലെ ട്രെയിൻ അപകടം  ഒഡീഷയിലെ ട്രെയിൻ ദുരന്തം  ട്രെയിൻ  സെക്കന്തരാബാദ്  കോറമണ്ഡല്‍ എക്‌സ്‌പ്രസ്  പുക  smoke and Fire in Secunderabad Agartala Express
സെക്കന്തരാബാദ്-അഗർത്തല എക്‌സ്പ്രസിൽ തീപ്പിടിത്തം
author img

By

Published : Jun 6, 2023, 1:52 PM IST

Updated : Jun 6, 2023, 7:41 PM IST

ബെർഹാംപൂർ (ഒഡിഷ): സെക്കന്തരാബാദ് - അഗർത്തല എക്‌സ്പ്രസിൽ പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ട്രെയിനിന്‍റെ ബി5 എസി കോച്ചിൽ നിന്നാണ് പുക ഉയർന്നത്. കോച്ചിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് യാത്രക്കാർ അപായ ചങ്ങല വലിക്കുകയും ട്രെയിൻ ഒഡീഷയിലെ ബ്രഹ്മപൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുകയുമായിരുന്നു.

തുടർന്ന് യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങി. പിന്നാലെ ഉടൻ തന്നെ റെയിൽവേ അധികൃതരെത്തി പുക നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എസി കോച്ചിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കോച്ചിൽ തീ പിടിക്കാനുള്ള സാധ്യത ഭയന്ന് യാത്രക്കാർ കോച്ചിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചു.

'കോച്ചിലെ ചെറിയ വൈദ്യുത പ്രശ്‌നമാണ് പുക ഉയരാൻ കാരണമായത്. ട്രെയിൻ നിർത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ തകരാർ പരിഹരിച്ചു. എന്നാൽ വീണ്ടും വൈദ്യുത തകരാർ ഭയന്ന് യാത്രക്കാർ കോച്ചിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചു. കോച്ച് മാറ്റിസ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു,' ഇസിആർ ഉദ്യോഗസ്ഥർ അറിയിച്ചു.

തകരാർ പരിഹരിക്കുന്നതിനായി 45 മിനിട്ടോളം ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു. പുക നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ ട്രെയിൻ അതേ ബോഗിയിൽ തന്നെ യാത്രക്കാരെ കയറ്റി സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചു. അതേസമയം ഒഡീഷയിലെ ബാലസോറിൽ ജൂണ്‍ രണ്ടിനുണ്ടായ ട്രെയിൻ അപകടത്തിന് തൊട്ടുപിന്നാലെയുണ്ടായ ഈ അപകടം ട്രെയിനുകളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്.

രാജ്യത്തെ നടുക്കിയ ദുരന്തം : ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ജൂണ്‍ രണ്ടിന് രാത്രി 7.20 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചതും അപകടത്തിന്‍റെ വ്യാപ്‌തി വർധിപ്പിച്ചു. അപകടത്തിൽ 278 യാത്രക്കാർക്കാണ് ജീവൻ നഷ്‌ടമായത്. 1000ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടത്തിൽ മരിച്ചവരിൽ 124 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അപകടത്തില്‍പെട്ട കോറമണ്ഡല്‍ എക്‌സ്‌പ്രസില്‍ 1,257 റിസര്‍വ് ചെയ്‌ത യാത്രക്കാരും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്‌പ്രസിൽ 1,039 റിസർവ് ചെയ്‌ത യാത്രക്കാരും ഉണ്ടെന്നായിരുന്നു റെയിൽവേ വ്യക്‌തമാക്കിയത്. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് ട്രെയിനുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തിന് പിന്നിൽ അട്ടിമറിയും ബാഹ്യ ഇടപെടലുകളുമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം : അതേസമയം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : Jun 6, 2023, 7:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.