മുംബൈ: പൂനെ പിരംഗുട്ടിൽ കെമിക്കൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 18 മരണം. എസ്‌വിഎസ് അക്വ ടെക്നോളജീസിന്‍റെ പ്ലാന്‍റിലാണ് അഗ്നിബാധ. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. മരിച്ചവരില്‍ 15 പേർ സ്ത്രീകളും മൂന്ന് പേർ പുരുഷന്മാരുമാണ്.
Also Read:ആന്ധ്രയില്‍ ലോക്ക്ഡൗണ്‍ ജൂൺ 20 വരെ നീട്ടി
നിരവധി തൊഴിലാളികൾ കമ്പനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.
ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറിൻ ഡൈ ഓക്സൈഡ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾക്ക് തീ പിടിക്കുകയായിരുന്നു. രാസവസ്തുവിന്‍റെ പാക്കിങ് നടന്നുകൊണ്ടിരിക്കെ ആണ് ഫാക്ടറിയിൽ തീപടർന്നത്. പാക്കിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നത് കൂടുതലും സ്ത്രീകളായിരുന്നു.