ETV Bharat / bharat

Fire Breaks Out In Mumbai Residential Building : മുംബൈയിലെ 8 നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തം; 2 മരണം, 3 പേർക്ക് പരിക്ക്

Mumbai building blaze : തിങ്കളാഴ്‌ച ഉച്ചയ്ക്ക്‌ 12.30നാണ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായത്‌.

Fire Erupts In Flat In 8 Storey  Mumbai building blaze  Residential Building Fire Erupts  2 dead 3 hurt in fire in residential building flat  fire erupted in a first floor flat  മുംബൈയിലെ 8 നില കെട്ടിടത്തിൽ തീപിടിത്തം  തീപിടിത്തത്തിൽ 2 മരണം 3 പേർക്ക് പരിക്ക്  കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീപിടിത്തം  തീപിടിത്ത വാർത്ത  മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം
Fire Erupts In Flat In 8 Storey Residential Building
author img

By ETV Bharat Kerala Team

Published : Oct 23, 2023, 6:25 PM IST

മുംബൈ: സബർബൻ ബോറിവാലിയിലെ എട്ട് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് വയസുകാരനുൾപ്പെടെ രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു (Fire Breaks Out In Mumbai Residential Building). തിങ്കളാഴ്‌ച ഉച്ചയ്ക്ക്‌ 12.30നാണ് തീപിടിത്തമുണ്ടായതെന്ന് സിവിക്ക് ഉദ്യോഗസ്ഥർ പറഞ്ഞു. വീണാ സന്തൂർ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒന്നാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തെ തുടർന്ന് ഗ്ലോറി വാൽഫാത്തി (43), ജോസു ജെംസ് റോബർട്ട് (8) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഫ്ലാറ്റിന്‍റെ ഇലക്‌ട്രിക്ക് വയറിങ്ങിലേക്കും ഇൻസ്‌റ്റാളേഷനുകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിശമന സേനയുടെ നാല് ഫയർ എഞ്ചിനുകളും മറ്റ് വാഹനങ്ങളും സംഭവസ്ഥലത്ത് എത്തിയതായും രണ്ട് ചെറിയ ഹോസ് ലൈനുകളുടെയും നാല് മോട്ടോർ പമ്പുകളുടെയും ഒരു ഫസ്‌റ്റ്‌ എയ്‌ഡ്‌ ലൈനിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ:Maharashtra Fire| താനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം; ആളപായമില്ല

പരിക്കേറ്റ അഞ്ച് പേരെ ശതാബ്‌ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട്‌ പേർ സ്‌ത്രീകളാണ്. ലക്ഷ്‌മി ബുറ (40), രാജേശ്വരി ഭർത്തരെ (24) ,രഞ്ജൻ സുബോധ് ഷാ (76) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ഭർത്തരേക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും മറ്റുള്ളവർക്ക് 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം ഈ മാസം ആദ്യം മുംബൈയിലെ ഗോരെഗാവ് ഏരിയയിൽ ഗ്രൗണ്ട് പ്ലസ് ഏഴ് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. അപകടത്തിൽ 40 ലക്ഷം പേർക്ക് പരിക്കേൽക്കുകയും 30 നിവാസികളെ രക്ഷപ്പെടുത്തുകയും ചെയ്‌തിരുന്നു.

അടുത്തിടെ മുംബൈയിലെ കുർളയിൽ സ്ക്രാപ്പ് ഗോഡൗണിൽ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം മുംബൈയിലെ ദാദർ ഏരിയയിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ ഒരു വയോധികൻ മരിച്ചിരുന്നു (Mumbai Fire Breaks). സച്ചിൻ പട്‌കർ (60) എന്നയാളാണ് മരിച്ചത്.

ALSO READ:Fire In Bengaluru Pub ബെംഗളൂരു നഗരത്തിൽ വൻ തീപിടിത്തം ; പ്രാണരക്ഷാർത്ഥം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ആൾക്ക് ദാരുണാന്ത്യം

ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ബെംഗളൂരിലെ കോറമംഗലയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തത്തിൽ പ്രാണരക്ഷാർഥം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഒരാൾക്ക് ദാരുണാന്ത്യം (Bengaluru pub on fire Stranded man jumps to death). വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ബെംഗളൂരു നഗരത്തിലെ തിരക്കേറിയ മേഖലയിൽ ഈ മാസമായിരുന്നു അപകടം ഉണ്ടായത്. കോറമംഗലയിലെ കാർ ഷോറൂം ഉൾപ്പടെ പ്രവർത്തിക്കുന്ന നാല് നിലയിലുളള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.