ചണ്ഡിഗഡ്: ഗുരുഗ്രാമിലെ നഹർപൂർ കസാൻ ഗ്രാമത്തിൽ വന്‍ അഗ്നിബാധ. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 700 ഓളം കുടിലുകളില്‍ തീപ്പിടിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
'ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നഹർപൂർ കസാൻ ഗ്രാമത്തിലെ ചേരിയില്‍ വൻ തീപിടുത്തമുണ്ടായത്. കാറ്റ് കാരണം പ്രദേശത്ത് തീ പടരുകയായിരുന്നു, തുടർന്ന് മറ്റ് ചില ചെറിയ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. പല കുടിലുകളും കത്തി ചാമ്പലായിട്ടുണ്ട്' - മനേസര്‍ സബ് ഇൻസ്പെക്ടർ അജയ് കുമാർ പറഞ്ഞു.
എട്ട് അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്.