ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്‌പൂര്‍ വ്യവസായ മേഖലയിലെ കെമിക്കൽ പ്ളാന്‍റില്‍ വൻ തീപിടിത്തം. രാവിലെ 8.20 നാണ് സംഭവം. രാസവസ്തുക്കളുടെ ശേഖരണത്തിലേക്ക് തീ പടര്‍ന്നു. ഇതോടെയാണ് വന്‍ അഗ്നിബാധയുണ്ടായത്.
ഉടന്‍ തന്നെ സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്‌സ് എത്തുകയും രണ്ടുമണിക്കൂറിനു ശേഷം അഗ്നി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഗൗതംബുദ്ദ് നഗര്‍ ആർ.എസ് പ്ളാന്‍റിനാണ് തീപിടിച്ചത്. 15 ലധികം ഫയര്‍ഫോഴ്‌സുകളാണ് സംഭവസ്ഥലത്ത് എത്തിയത്.
ALSO READ: മരത്തില്‍ കെട്ടി മര്‍ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു ; മാങ്ങ പറിച്ചതിന് ദളിത് ബാലന് ക്രൂരപീഡനം
പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയ തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 1000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള കെമിക്കൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.