ഹൈദരാബാദ്: സെക്കന്തരാബാദ് ക്ലബ് കെട്ടിടത്തിന് തീ പിടിച്ചു. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവം. നാല് മണിക്കൂര്‍ നീണ്ട് നിന്ന രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അറിയിച്ചു.
1878ല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ക്കായി ബ്രിട്ടീഷുകാര്‍ 20 ഏക്കര്‍ സ്ഥലത്ത് പണി കഴിച്ച കെട്ടിടമാണിത്. 2017 സെക്കന്തരാബാദ് ക്ലബിന് പൈതൃക സ്ഥലമായി അംഗീകാരം നല്‍കിയിരുന്നു.
Also Read: ട്രെയിൻ ഗാർഡ് ഇനി മുതൽ 'ട്രെയിൻ മാനേജർ'; പരിഷ്‌കരണവുമായി ഇന്ത്യൻ റെയിൽവേ
ശനിയാഴ്‌ച സംക്രാന്തി ആഘോഷങ്ങള്‍ക്കായി ക്ലബ് അടച്ചതാണ്. അപകടത്തില്‍ കോടികളുടെ നഷ്‌ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.