ഹൈദരാബാദ് (തെലങ്കാന) : ആൺകുട്ടികളുടെ ഹോസ്റ്റലിൽ വൻ തീപിടിത്തം (Fire Breaks Out At Boys Hostel). ഹൈദരാബാദിലെ നാരായണഗുഡ പൊലീസ് സ്റ്റേഷൻ (Narayanaguda Police Station) പരിധിയിലുള്ള ശ്രീനിവാസ ബോയ്‌സ് ഹോസ്റ്റലിലാണ് തീപിടിച്ചത്. ഇന്നലെ (ശനിയാഴ്‌ച) വൈകിട്ട് 6.40 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് നാരായണഗുഡ പൊലീസ് അറിയിച്ചു (Fire Breaks out At Hyderabad Boys Hostel None Hurt).
സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് വൻ തീജ്വാലകൾ ഉയരുന്നത് കാണാമായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപെട്ടയുടൻ അഗ്നിശമന സേനയെ (Fire Brigade) വിവരമറിയിച്ചു. അവർ എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
സംഭവം നടക്കുമ്പോൾ 15-20 പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായാണ് നിലവില്‍ അധികൃതർ നല്‍കുന്ന വിവരം.