ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട വാമൻ റാവുവിന്‍റെ പിതാവ് കിഷൻ റാവുവിന്‍റെ പരാതിയെത്തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ ഗൂഡാലോചന, കൊലപാതകക്കുറ്റം എന്നിവ ചുമത്തി പൊലീസ് കേസെടുത്തു.
വെൽഡി വസന്ത റാവു, കുന്ത ശ്രീനിവാസ്, അക്കപക കുമാർ എന്നിവർക്കെതിരെയാണ് പരാതി. ഐപിസിയിലെ 120 ബി, 302, 341, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതിയിൽ അഭിഭാഷകരായ ഗട്ടു വാമൻ റാവുവും ഭാര്യ പി.വി. നാഗമാണിയും ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് വാമൻ റാവു ടിആർഎസ് പ്രാദേശിക നേതാവാണ് തന്നെ ആക്രമിച്ചതെന്ന് പറഞ്ഞിരുന്നു.