ETV Bharat / bharat

കൊവിഡിനെ കുറിച്ച് വിവാദ പരാമർശം; കമൽ നാഥിനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു - remarks about covid

ഐപിസി സെക്ഷൻ 188, 54-ാം വകുപ്പ്, 2005ലെ ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

FIR lodged against Kamal Nath for remarks on COVID-19  കൊവിഡ്  കൊവിഡ് വിവാദ പരാമർശം  കൊവിഡ് വിവാദ പരാമർശം കമൽ നാഥ്  കമൽ നാഥ്  FIR lodged against Kamal Nath  Kamal Nath  remarks about covid  Kamal Nath remarks about covid
കമൽ നാഥിനെതിരെ എഫ്.ഐ.ആർ
author img

By

Published : May 24, 2021, 6:42 AM IST

ഭോപ്പാൽ: കൊവിഡിനെ കുറിച്ച് വിവാദ പരാമർശം നടത്തി ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചെന്നാരോപിച്ച് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥിനെതിരെ ഞായറാഴ്‌ച എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തു. മുൻമുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിനെതിരെ ബി.ജെ.പി പ്രതിനിധി സമിതിയാണ് പരാതി നൽകിയത്.

ഐപിസി സെക്ഷൻ 188, 54-ാം വകുപ്പ്, 2005ലെ ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് അദ്ദേഹത്തിനെതിരെ ഭോപ്പാലിലെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ലോകം മുഴുവൻ വ്യാപിച്ച കൊവിഡ് ഇന്ത്യൻ വകഭേദമാണെന്ന് കമൽനാഥ് വാർത്താസമ്മേളനത്തില്‍ പരാമർശിക്കുകയുണ്ടായി. ഇതിനെ തുടർന്നാണ് വിവാദങ്ങൾ ഉയർന്നു വന്നത്. മാത്രമല്ല അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

Also Read:'ഇന്ത്യൻ വകഭേദം'; രാജ്യത്തിന്‍റെ മനോവീര്യം കെടുത്താൻ കോണ്‍ഗ്രസ് ശ്രമമെന്ന് ശിവരാജ് സിങ് ചൗഹാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.