ETV Bharat / bharat

കാറുകൊണ്ട് ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം തകര്‍ത്തു ; നടി ഡിംപിള്‍ ഹയാതിക്കെതിരെ കേസ് - കാര്‍ അപകടം

ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കെതിരെ കേസ്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം കാര്‍ കൊണ്ട് ഇടിച്ച് തകര്‍ത്തെന്നാരോപിച്ചാണ് കേസ്

ടോളിവുഡ് നടി ഡിംപിള്‍ ഹയാതി  ഡിംപിള്‍ ഹയാതിക്കെതിരെ കേസ്  ടോളിവുഡ് താരം ഡിംപിള്‍ ഹയാതി  രാഹുല്‍ ഹെഗ്‌ഡെ  കാര്‍ അപകടം  car accident in hyderabad
ടോളിവുഡ് നടി ഡിംപിള്‍ ഹയാതിക്കെതിരെ കേസ്
author img

By

Published : May 23, 2023, 3:04 PM IST

ഹൈദരാബാദ് : പൊലീസ് ഉദ്യോഗസ്ഥന്‍റെ സര്‍ക്കാര്‍ വാഹനത്തില്‍ കാര്‍ ഇടിച്ച് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച് ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കെതിരെ കേസ്. ട്രാഫിക് ഡിസിപി രാഹുല്‍ ഹെഗ്‌ഡെയുടെ നിര്‍ത്തിയിട്ട വാഹനത്തിലാണ് കഴിഞ്ഞ ദിവസം നടിയുടെ കാര്‍ ഇടിച്ചത്. സംഭവത്തില്‍ ഔദ്യോഗിക വാഹനത്തിന്‍റെ മുന്‍ ഭാഗം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. വാഹനത്തിന്‍റെ ഡ്രൈവര്‍ ചേതന്‍ കുമാറിന്‍റെ പരാതിയെ തുടര്‍ന്ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പൊലീസാണ് നടിക്കെതിരെ കേസെടുത്തത്.

ഹൈദരാബാദിലെ ജേണലിസ്റ്റ് ഹുദ കോളനിയിലാണ് ഡിസിപി രാഹുല്‍ ഹെഗ്‌ഡെയും ടോളിവുഡ് താരം ഡിംപിള്‍ ഹയാതിയയും താമസിക്കുന്നത്. ജോലികഴിഞ്ഞെത്തിയ ഡിസിപി അപ്പാര്‍ട്ട്‌മെന്‍റിന് സമീപം പാര്‍ക്ക് ചെയ്‌ത വാഹനത്തിലാണ് നടിയുടെ കാര്‍ ഇടിച്ചത്. വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.

വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന നടിയുടെ വാഹനം വശത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യണമെന്നും വേഗത്തില്‍ പുറത്തുപോകേണ്ടി വന്നാല്‍ തങ്ങളുടെ വാഹനം റോഡിലേക്കിറങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞതിന് ഡിസിപി രാഹുല്‍ ഹെഗ്‌ഡെയുമായി നടി നേരത്തെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വാഹനത്തില്‍ കാറുകൊണ്ട് ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ഡിസിപി രാഹുല്‍ ഹെഗ്‌ഡെ പരാതി നല്‍കിയിരിക്കുന്നത്.

also read: ജോലിക്കൊപ്പം അധിക വരുമാനം; ചെയ്യേണ്ടത് യൂട്യൂബില്‍ വെറും 'ലൈക്ക്' അടി മാത്രം, പരസ്യത്തെ പിന്തുടര്‍ന്ന യുവതിക്ക് സംഭവിച്ചത്

താരത്തിനെതിരെ ചുമത്തിയ വകുപ്പുകള്‍ : ഐപിസി - 353 (പൊതുസേവകന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ), ഐപിസി - 341 , ഐപിസി - 279 (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.