ന്യൂഡൽഹി : ഇന്ധന-എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യു.പി.എ സർക്കാർ ഇന്ധന വില കുറച്ചത്. യു.പി.എ സർക്കാരിന്‍റെ തന്ത്രം പിന്തുടരാൻ തനിക്കാവില്ല.
എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. എണ്ണ കമ്പനികൾക്ക് നൽകിയ ബോണ്ടുകൾക്ക് കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ 60,000 കോടിയിലധികം പലിശ അടച്ചിട്ടുണ്ട്. 1.30 ലക്ഷം കോടി രൂപ ഇനിയും ബാക്കിയുണ്ട്.
Also read: പെട്രോൾ വില കുറയ്‌ക്കാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ
അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും നിർമല സീതാരാമൻ പറഞ്ഞു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്. ഇതുസംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.