അമരാവതി : ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ, നഗരി മണ്ഡലം എംഎൽഎയായ ചലച്ചിത്രതാരം ആർ.കെ റോജ ഉൾപ്പടെ 13 പുതുമുഖങ്ങൾ. രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട റോജ, ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് പ്രതിനിധീകരിക്കുക.
ALSO READ:പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ അമരീന്ദർ സിങ് രാജ ; പർത്തപ് സിങ് ബജ്‌വ നിയമസഭാകക്ഷി നേതാവ്
വൈഎസ്ആർ കോൺഗ്രസ് വക്താക്കളായ അമ്പാട്ടി രാംബാബു, ഗുഡിവാഡ അമർനാഥ് എന്നിവരും ആദ്യമായി ക്യാബിനറ്റ് സ്ഥാനം നേടുന്ന മറ്റ് ശ്രദ്ധേയ മുഖങ്ങളിൽ ഉൾപ്പെടുന്നു. പി രാജണ്ണ ഡോറ, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ. സത്യനാരായണ, ജെ. രമേഷ്, വി. രജനി, എം. നാഗാർജുന, കെ. ഗോവർധൻ റെഡ്ഡി, ഉഷ ശ്രീചരൺ എന്നിവരും തിങ്കളാഴ്‌ച മന്ത്രിമാരാകുമെന്നാണ് സൂചന.
വൈഎസ്ആർ കോൺഗ്രസിൽ നിന്നുള്ള കണക്കനുസരിച്ച്, പുതിയ മന്ത്രിസഭയിൽ ബിസി, എസ്‌ടി, എസ്‌സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 68 ശതമാനം പ്രാതിനിധ്യം ഉണ്ടായിരിക്കും. മന്ത്രിസഭയിലെ വനിതകളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി ഉയരും.