മൊറേന: മധ്യപ്രദേശിൽ മൊറേനയ്ക്ക് സമീപം സുഖോയ്-30- മിറാഷ് 2000 കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. കൂട്ടിയിടിക്ക് പിന്നാലെ ഒരു വിമാനം മൊറേനയിലും മറ്റൊരു വിമാനം രാജസ്ഥാനിലെ ഭരത്പൂരിലും തകർന്നുവീഴുകയായിരുന്നു. പരിശീലനത്തിനായി ഗ്വാളിയോർ എയർ ബേസിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
-
#WATCH | Wreckage seen. A Sukhoi-30 and Mirage 2000 aircraft crashed near Morena, Madhya Pradesh. Search and rescue operations launched. The two aircraft had taken off from the Gwalior air base where an exercise was going on. pic.twitter.com/xqCJ2autOe
— ANI (@ANI) January 28, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Wreckage seen. A Sukhoi-30 and Mirage 2000 aircraft crashed near Morena, Madhya Pradesh. Search and rescue operations launched. The two aircraft had taken off from the Gwalior air base where an exercise was going on. pic.twitter.com/xqCJ2autOe
— ANI (@ANI) January 28, 2023#WATCH | Wreckage seen. A Sukhoi-30 and Mirage 2000 aircraft crashed near Morena, Madhya Pradesh. Search and rescue operations launched. The two aircraft had taken off from the Gwalior air base where an exercise was going on. pic.twitter.com/xqCJ2autOe
— ANI (@ANI) January 28, 2023
വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായോ ഇല്ലയോ എന്ന് കണ്ടെത്താൻ ഐഎഎഫ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടസമയത്ത് സുഖോയ്-30 വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷ് 2000ൽ ഒരു പൈലറ്റും ഉണ്ടായിരുന്നു. അതേസമയം രണ്ട് പൈലറ്റുമാർ സുരക്ഷിതരാണെന്ന് ഐഎഎഫ് അറിയിച്ചു.
അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ സിങ് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരുമായി ആശയവിനിമയം നടത്തി. പൈലറ്റുമാരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ച പ്രതിരോധ മന്ത്രി രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി.