ഹാവേരി(കർണാടക): ഏറെ നാളായി രണ്ട് കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന ഭൂമി തർക്കം സംഘർഷത്തിൽ കലാശിച്ചു. കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഹാവേരി ജില്ലയിലെ കെലവരകൊപ്പ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് വൈറലായ ഭൂമി സംഘർഷം നടന്നത്.
വീരേശ കുപ്പഗഡിയുടെയും ശിവാനന്ദ കോടിഹള്ളിയുടെയും കുടുംബങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഭൂമി പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് രണ്ട് കുടുംബങ്ങളിലെയും അംഗങ്ങൾ തമ്മിൽ കല്ലും മണ്ണും ഉപയോഗിച്ച് പരസ്‌പരം ആക്രമിച്ചു. സംഘർഷത്തിൽ പലർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഹനഗൽ താലൂക്ക് ആശുപത്രിയിലും ഹാവേരി ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘർഷത്തെ തുടർന്ന് കോടിഹള്ളി കുടുംബത്തിലെ 10 പേർക്കെതിരെ കുപ്പഗഡി കുടുംബവും കുപ്പഗഡി കുടുംബത്തിലെ 12 പേർക്കെതിരെ കോടിഹള്ളി കുടുംബവും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Also Read: കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു