ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 55കാരന്‍ അറസ്റ്റില്‍ - ഇന്നത്തെ ദേശീയ വാര്‍ത്തകള്‍

പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 55കാരന്‍ പീഡിപ്പിച്ചു

55 year old man arrested for raping minor girl  raping minor girl in Sangrur  old man arrested for raping minor girl  fifty five year old man  rape news in punjab  latest news in punjab  minor girl rape in punjab  പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു  പഞ്ചാബിലെ സംഗ്രൂർ ജില്ല  പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു  കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി  പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു  പഞ്ചാബ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഇന്നത്തെ ദേശീയ വാര്‍ത്തകള്‍  പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; 55കാരന്‍ അറസ്റ്റില്‍
author img

By

Published : Aug 27, 2022, 5:49 PM IST

ചണ്ഡീഗഢ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് 55 കാരന്‍. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (23.08.2022) ഹീനമായ സംഭവം നടന്നത്.

വീടിന് സമീപത്തെ കുളത്തില്‍ താറാവിനെ നോക്കാന്‍ പോയപ്പോള്‍ പ്രതി ബലംപ്രയോഗിച്ച് കുട്ടിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുറ്റിക്കാടിന് സമീപത്ത് കൂടെ കടന്നുപോയവര്‍ പെണ്‍കുട്ടിയുടെ ശബ്‌ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പ്രതി ഓടിരക്ഷപെട്ടിരുന്നു. ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.

പീഡനത്തിന് ഇരയായ കുട്ടി അടക്കം പ്രായപൂര്‍ത്തിയാകാത്ത പത്ത് പെണ്‍കുട്ടികളാണ് കുടുംബത്തിലുള്ളത്. ആക്രി കടയില്‍ ജോലി ചെയ്‌താണ് കുട്ടിയുടെ പിതാവ് കുടുംബം പുലര്‍ത്തിയിരുന്നത്. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.