ETV Bharat / bharat

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിലക്ക് നീക്കി; അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കും

ഫെഡറേഷന് പുറത്ത് നിന്ന് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ അന്താരാഷ്‌ട്രതലത്തില്‍ വിലക്കിയത്.

FIFA  FIFA lifts ban on AIFF  Aiff ban  ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക്  ഫിഫ  അണ്ടര്‍ 17 വനിത ലോകകപ്പ്
ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് നീക്കി ഫിഫ; അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കും
author img

By

Published : Aug 27, 2022, 8:27 AM IST

ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ അന്താരാഷ്‌ട്ര തലത്തില്‍ വിലക്കിയ നടപടി ഫിഫ പിന്‍വലിച്ചു. ബ്യൂറോ കൗണ്‍സില്‍ യോഗത്തിലാണ് വിലക്ക് നീക്കാന്‍ തീരുമാനമുണ്ടായത്. ഇതോടെ ഒക്ടോബര്‍ 11 മുതല്‍ 30വരെ നടക്കേണ്ട അണ്ടര്‍ 17 വനിത ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി.

എഐഎഫ്‌എഫ്‌ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്ന് ഓഗസ്‌റ്റ് 16-നാണ് ഫിഫ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. പ്രത്യേക ഭരണസമിതി പിരിച്ച് വിട്ട് ഫെഡറേഷന്‍ പൂര്‍ണ ചുമതല ഏറ്റെടുത്താല്‍ മാത്രമെ വിലക്ക് നീക്കാന്‍ സാധിക്കുവെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രത്യേക ഭരണസമിതിയെ പിരിച്ചുവിടാന്‍ സുപ്രീം കോടതി ഉത്തവിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.