ബതിന്‍ഡ (പഞ്ചാബ്) : ആധാര്‍ കാര്‍ഡിലെ സൗജന്യ യാത്രയെ ചൊല്ലി വാക്കേറ്റം നടക്കുന്നതിനിടെ ബതിന്‍ഡയില്‍ ബസ് ഡ്രൈവറെ പൊതിരെ തല്ലി യാത്രക്കാരി. ബതിന്‍ഡയില്‍ നിന്നും ലുധിയാനയിലേക്ക് പോകുകയായിരുന്ന പിആർടിസി ബസിലാണ് സംഭവം. പ്രശ്‌നം വഷളായതോടെ പിആർടിസി ഉദ്യോഗസ്ഥർ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധിച്ചു.
സൗജന്യ യാത്രയുടെ പേരില്‍ യാത്രക്കാരി കണ്ടക്‌ടറുമായി വഴക്കിട്ടത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് നേരെ യാത്രക്കാരിയുടെ മര്‍ദനം ഉണ്ടായത്. യാത്രക്കാരി തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഡ്രൈവര്‍ രംഗത്തുവന്നു. സ്ത്രീകളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്നും തനിക്ക് നീതി വേണമെന്നും ഡ്രൈവര്‍ ആവശ്യപ്പെട്ടു.