ETV Bharat / bharat

ഫെഡറേഷൻ ഓഫ് റെസിഡന്‍റ്‌ ഡോക്ടർമാരുടെ അസോസിയേഷൻ ഇന്ന് 'കരി ദിനം' ആചരിക്കും - Federation of Resident Doctors

സംഭവത്തിൽ ബാബാ രാംദേവ്‌ പരസ്യമായി മാപ്പ് പറയുകയോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ ചെയ്യണമെന്ന് ഡോക്ടേഴ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു

Federation of Resident Doctors' Association to protest against Ramdev's remarks  observe 'black day' today  ഫെഡറേഷൻ ഓഫ് റെസിഡന്‍റ്‌ ഡോക്ടേഴ്‌സ്‌  ഇന്ന് 'കരി ദിനം' ആചരിക്കും  ബാബാ രാംദേവ്‌  കരി ദിനം  'black day'  Federation of Resident Doctors  protest against Ramdev's remarks
ഫെഡറേഷൻ ഓഫ് റെസിഡന്‍റ്‌ ഡോക്ടർമാരുടെ അസോസിയേഷൻ ഇന്ന് 'കരി ദിനം' ആചരിക്കും
author img

By

Published : Jun 1, 2021, 7:29 AM IST

ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്‍റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്‌ ഫെഡറേഷൻ ഓഫ് റെസിഡന്‍റ്‌ ഡോക്ടർമാരുടെ അസോസിയേഷൻ ഇന്ന് 'കരി ദിനം' ആചരിക്കും. ''അലോപ്പതിയെ വിഡ്ഢികളുടെ ശാസ്ത്രം'' എന്ന്‌ പരാമർശിച്ച സംഭവത്തിലാണ്‌ ഡോക്‌ടർമാരുടെ പ്രതിഷേധം. സംഭവത്തിൽ ബാബാ രാംദേവ്‌ പരസ്യമായി മാപ്പ് പറയുകയോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ ചെയ്യണമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ്‌ ഡോക്ടേഴ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു.

READ MORE:ബാബ രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഐ.എം.എ

അതേസമയം ആശുപത്രി സേവനങ്ങൾ തടസപ്പെടുത്താതെയാണ്‌ ഡോക്‌ടർമാരുടെ പ്രതിഷേധം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഡോക്‌ടർമാർ കറുത്ത ബാഡ്‌ജ്‌ അണിയും. കൊവിഡ് വാക്സിനേഷനെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന്‌ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.

READ MORE:അറസ്റ്റ് ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് ബാബ രാംദേവ്

അതേസമയം ആധുനിക ശാസ്ത്രത്തെക്കുറിച്ച് രാംദേവ് തെറ്റായ പരാമർശം നടത്തിയെന്ന് ഐഎംഎ പരാതി നല്‍കിയപ്പോള്‍ 'അവരുടെ പിതാക്കന്മാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു രാംദേവിന്‍റെ മറുപടി. കൊവിഡ്, ആധുനിക വൈദ്യശാസ്‌ത്രം, അലോപ്പതി ഡോക്‌ടർമാർ തുടങ്ങിയവ സംബന്ധിച്ച് ബാബ രാംദേവ് വിവാദ പരാമർശം നടത്തിയതിന് പിന്നാലെ ഐ.എം.എ മാനനഷ്‌ട കേസും നൽകിയിരുന്നു.

15 ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നും അല്ലെങ്കിൽ 1000 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. വീഡിയോയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും റെംഡെസിവിർ, ഫാവിഫ്ലു, തുടങ്ങിയ മരുന്നുകൾ കൊവിഡ് ചികിത്സയിൽ പരാജയപ്പെട്ടുവെന്നും രാംദേവ് പരാമര്‍ശിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.