ഭോപാല്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിനുറക്കി മൂന്ന് കഷ്‌ണങ്ങളാക്കി പുഴയിലെറിഞ്ഞു. സംഭവത്തില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. ശക്തിപൂര്‍ സ്വദേശിയായ ത്രിലോകാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
കത്വ സ്വദേശികളായ ഛന്നുലാലും ബന്ധു ഉമേഷുമാണ് അറസ്റ്റിലായത്. ശക്തിപൂര്‍ ക്ഷേത്രത്തിന് സമീപം രക്തക്കറ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ പുഴയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരിയാണ് മൃതദേഹം ആദ്യം കണ്ടത്.
പ്രതികളുടെ ബന്ധുവാണ് കൊല്ലപ്പെട്ട ശക്തിപൂര്‍. ഛന്നുലാലും ഉമേഷും സമീപത്തെ പുഴക്കരയിലേക്ക് ത്രിലോകിനെ വിളിച്ചു വരുത്തിയ ശേഷം തലയും ഉടലും കൈകാലുകളും വെട്ടിമാറ്റി പുഴയിലേക്ക് എറിയുകയായിരുന്നു.