ETV Bharat / bharat

അസദുദ്ദീൻ ഉവൈസിയുടെ മകളുടെ ഭർതൃപിതാവ് ആത്മഹത്യ ചെയ്‌തു - ആത്മഹത്യ ഹൈദരാബാദ്

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ മകളുടെ ഭർതൃപിതാവ് മസ്‌ഹറുദ്ദീൻ അലി ഖാനാണ് ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ കുടുംബവഴക്കിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം.

asaduddin owaisi  Father in law of asaduddin owaisis daughter  asaduddin owaisis daughter father in law suicide  suicide in hyderabad  aimim  Mazheruddin Ali Khan suicide  Mazheruddin Ali Khan suicide death  suicide  മസ്‌ഹറുദ്ദീൻ അലി ഖാൻ  എഐഎംഐഎം  ഓവൈസി ആശുപത്രി  അസദുദ്ദീൻ ഒവൈസി  അസദുദ്ദീൻ ഒവൈസിയുടെ മകളുടെ ഭർതൃപിതാവ് ആത്മഹത്യ  ജൂബിലി ഹിൽസ്  ആത്മഹത്യ ഹൈദരാബാദ്  അപ്പോളോ
അസദുദ്ദീൻ ഒവൈസി
author img

By

Published : Feb 28, 2023, 7:15 AM IST

ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയുടെ മകളുടെ ഭർതൃപിതാവ് ആത്മഹത്യ ചെയ്‌തു. ഉവൈസി ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം മേധാവിയായിരുന്ന മസ്‌ഹറുദ്ദീൻ അലി ഖാനാണ് (60) ഇന്നലെ ഉച്ചയ്‌ക്ക് ആത്മഹത്യ ചെയ്‌തത്. കുടുംബവഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

അദ്ദേഹത്തെ ഉടൻ തന്നെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസദുദ്ദീൻ ഉവൈസിയുടെ രണ്ടാമത്തെ മകളെയാണ് മസ്ഹറുദ്ദീൻ അലി ഖാന്‍റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്. മസ്‌ഹറുദ്ദീൻ അലി ഖാന്‍റെ കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത് തർക്കമുണ്ടെന്നും ഇദ്ദേഹത്തിനെതിരെ മുൻപ് ഗാർഹിക പീഡനത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസ് കേസെടുത്തു. വെസ്റ്റ് സോൺ ഡിസിപി ജോയൽ ഡേവിസ് സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.