ETV Bharat / bharat

നവരാത്രിയുടെ ഭാഗമായി ഗര്‍ബ കളിക്കുന്നതിനിടെ ഹൃദയാഘാതം ; മകന്‍റെ വിയോഗവാര്‍ത്തയറിഞ്ഞ് അച്ഛനും മരിച്ചു - father dies

മഹാരാഷ്‌ട്രയിലെ വിരാറില്‍ നവരാത്രിയുടെ ഭാഗമായി ഗര്‍ബ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മകന് അന്ത്യം സംഭവിച്ച വാര്‍ത്തകേട്ട് അച്ഛനും മരിച്ചു

heart attack  Son dies because of heart attack  Garba  father dies after hearing the death news of son  നവരാത്രി  ഗര്‍ബ  ഗര്‍ബ കളിക്കുന്നതിനിടെ ഹൃദയാഘാതം  മകന്‍റെ മരണവാര്‍ത്ത കേട്ട് അച്ഛനും മരിച്ചു  മഹാരാഷ്‌ട്ര  ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ  സഞ്ജീവനി ആശുപത്രി  father dies  death news of son
നവരാത്രിയുടെ ഭാഗമായി ഗര്‍ബ കളിക്കുന്നതിനിടെ ഹൃദയാഘാതം; മകന്‍റെ മരണവാര്‍ത്ത കേട്ട് അച്ഛനും മരിച്ചു
author img

By

Published : Oct 3, 2022, 10:49 PM IST

Updated : Oct 4, 2022, 12:45 PM IST

മുംബൈ : നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ഗർബ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മകനുണ്ടായ അന്ത്യമറിഞ്ഞ് അച്ഛനും മരണത്തിന് കീഴടങ്ങി. വിരാറിലെ പല്‍ഘര്‍ സ്വദേശി മനീഷ് നര്‍പത് ജയിന്‍ (35), നര്‍പത് ജയിന്‍ (66) എന്നിവരാണ് മരിച്ചത്. വിരാറിലെ ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം.

ശനി, ഞായര്‍ ദിനങ്ങളിലായി ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ ഗർബ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ (02.10.2022) നടന്ന നൃത്തത്തില്‍ പങ്കെടുക്കുന്നതിനിടെ പെട്ടെന്നാണ് മനീഷ് നര്‍പത് ജയിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഇയാളെ ആളുകള്‍ എത്രയുംപെട്ടെന്ന് വിരാറിലുള്ള സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

മകന്‍റെ വിയോഗമറിഞ്ഞ് പിതാവ് നര്‍പത് ജയിനും തല്‍ക്ഷണം ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

Last Updated : Oct 4, 2022, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.