ETV Bharat / bharat

നവവധു മുന്‍ കാമുകനുമൊത്ത് കാറില്‍ കറങ്ങി, ചോദ്യം ചെയ്‌ത അച്ഛനെ കാറിടിച്ച് കൊന്നു; പശ്ചിമ ബംഗാളില്‍ നടന്നത് എന്ത്? - പശ്ചിമ ബംഗാളിലെ ബോൽപൂരിൽ കൊലപാതകം

West Bengal Murder Case: നവവധുവായ മകൾ കാമുകനുമൊന്നിച്ച് യാത ചെയ്യുന്നത് തടഞ്ഞ പിതാവിന് ദാരുണാന്ത്യം. പിതാവിന്‍റെ ശരീരത്തില്‍ കാർ കയറ്റിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ബോൽപൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

Lover kills father  Bolpur  West bengal news  West Bengal murder case  Father crushed to death in Bolpur  Crime news in West Bengal  പശ്ചിമ ബംഗാളിലെ ബോൽപൂരിൽ കൊലപാതകം  പിതാവിനെ കാർ കയറ്റി കൊന്നു
Former boy friend and newly married woman crushed her father
author img

By ETV Bharat Kerala Team

Published : Dec 25, 2023, 8:49 PM IST

ബോൽപൂർ (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ ബോൽപൂരിൽ നവവധുവും മുന്‍ കാമുകനും ചേർന്ന് യുവതിയുടെ പിതാവിനെ കാർ കയറ്റി കൊന്നു (Father crushed to death in Bolpur). ശരീരത്തിലൂടെ കാർ കയറ്റിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. നാടിനെ ഞെട്ടിച്ച സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികളായ രണ്ടു പേരും ബോൽപൂർ സ്വദേശികളാണ്. യുവതിയുടെ വിവാഹത്തിന് മുൻപ് ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളുടെ മകളെ ഇയാളുമായി വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. യുവതിയെ മറ്റൊരു പുരുഷനുമായി വിവാഹം ചെയ്യാൻ വീട്ടുകാർ നിർബന്ധിയ്‌ക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കളുടെ ഇഷ്‌ടപ്രകാരം യുവതി മറ്റൊരു പുരുഷനെ വിവാഹം ചെയ്‌തു. വിവാഹം കഴിഞ്ഞ് എട്ടാം ദിവസത്തെ പ്രത്യേക ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. ഇവർ സ്വന്തം വീട്ടിലെത്തിയ വിവരം അറിഞ്ഞ കാമുകൻ തന്‍റെ കാറുമായി ചെന്ന് യുവതിയെ കറങ്ങാൻ വിളിച്ചു.

ഇരുവരും കാറിൽ കറങ്ങിനടക്കുന്നതിന് ഇടയിലാണ് യുവതിയുടെ പിതാവ് ഇരുവരെയും പിടികൂടുന്നത്. മുൻ കാമുകനുമൊത്ത് മകളെ കണ്ട പിതാവ് മകളോട് മടങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിയ്‌ക്കുകയായിരുന്നു. എന്നാൽ പിതാവിന്‍റെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കാമുകൻ യുവതിയുടെ പിതാവിന്‍റെ ശരീരത്തിന് മുകളിലൂടെ കാർ കയറ്റുകയായിരുന്നു.

കാർ ശരീരത്തിലൂടെ കയറി രക്തം വാർന്നു കിടക്കുന്നയാളെ കണ്ട നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ബോൽപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് അമ്മയ്‌ക്കൊപ്പം ബോൽപൂരിലാണ്.

പൊലീസ് അന്വേഷണം ആരംഭിച്ചെന്നും മകൾക്കെതിരെ കർശനമായ ശിക്ഷ ആവശ്യപ്പെടുന്നതായും അവരെ പിടികൂടാനാകുമെന്ന് ഉറപ്പുള്ളതായും യുവതിയുടെ അമ്മ പറഞ്ഞു.

Also read: കാമുകിയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം ; പൊലീസിനെതിരെ യുവതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.