തിരുവണ്ണാമല (തമിഴ്‌നാട്): ഭാര്യയേയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട് തിരുവണ്ണാമല ജില്ലയിലെ കാഞ്ചിയിലാണ് സംഭവം. കാഞ്ചി മൊട്ടൂർ സ്വദേശിയായ പളനിയാണ് ഭാര്യയേയും മൂന്ന് പെൺമക്കളെയും മകനെയും കൊലപ്പെടുത്തിയത്.
പളനിയുടെ ഭാര്യ വള്ളി, മക്കളായ സൗന്ദര്യ, തൃഷ, മോനിഷ, തനുശ്രീ, ശിവശക്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മകൾ ഭൂമിക ആശുപത്രിയിൽ ചികിത്സയിലാണ്. പണവുമായി ബന്ധപ്പെട്ട് ഇയാൾ ഭാര്യയുമായി പതിവായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പളനി ഭാര്യയുമായി വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ പ്രകോപിതനായ ഇയാൾ അരിവാളുകൊണ്ട് ഭാര്യയേയും മക്കളെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭൂമികയെ തിരുവണ്ണാമല മെഡിക്കൽ കോളജിൽ നാട്ടുകാർ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.