ETV Bharat / bharat

ആംബുലൻസ് ലഭിച്ചില്ല ; മകന്‍റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ബൈക്കിൽ - ന്യുമോണിയ

മധ്യപ്രദേശിലെ പന്ന ജില്ല ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച അഞ്ച് വയസുകാരന്‍റെ മൃതദേഹവുമായാണ് പിതാവ് ബൈക്കിൽ വീട്ടിലേക്ക് പോയത്

panna  madhya pradesh  carries sons body  motorcycle  സർക്കാർ ആംബുലൻസ് ലഭ്യമല്ല  മകന്‍റെ മൃതദേഹം ബൈക്കിൽ  ബൈക്കിൽ  മൃതദേഹം  പന്ന  മധ്യപ്രദേശ്  ന്യുമോണിയ  പന്ന ജില്ല ആശുപത്രി
ആംബുലൻസിന് അമിതനിരക്ക്; മകന്‍റെ മൃതദേഹം പിതാവ് വിട്ടിലേക്ക് കൊണ്ടുപോയത് ബൈക്കിൽ
author img

By

Published : Sep 10, 2022, 2:30 PM IST

പന്ന (മധ്യപ്രദേശ്): സ്വകാര്യ ആംബുലൻസിന് നൽകാൻ പണം ഇല്ലാത്തതിനാൽ മകന്‍റെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് ബൈക്കിൽ. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് ദാരുണമായ സംഭവം. പന്ന ജില്ല ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അഞ്ച് വയസുകാരൻ മരണമടഞ്ഞത്.

ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ആംബുലൻസ് ലഭ്യമായിരുന്നില്ല. സ്വകാര്യ ആംബുലൻസിന് അമിത കൂലി നൽകാൻ പാങ്ങില്ലാതിരുന്ന പിതാവിന് വേറെ നിവൃത്തി ഇല്ലായിരുന്നു. സൗജന്യ ആംബുലൻസിനായി ആവശ്യപ്പെട്ടപ്പോൾ സേവനം ലഭ്യമല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് പിതാവ് വ്യക്തമാക്കി.

Read more: ആംബുലൻസ് കിട്ടിയില്ല; മകന്‍റെ മൃതദേഹവുമായി പിതാവ് ബൈക്കിൽ വീട്ടിലേക്ക്

മധ്യപ്രദേശിൽ ഇത്തരം ദുരിതാവസ്ഥകള്‍ ഇപ്പോൾ നിത്യസംഭവമാണ്. കഴിഞ്ഞ ആഴ്‌ച മധ്യപ്രദേശിലെ സെഹോർ ജില്ലയിലും സമാന സംഭവം നടന്നു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മകന്‍റെ മൃതദേഹവും കൈയിലേന്തി ബൈക്കിൽ യാത്ര ചെയ്യുന്ന പിതാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.