ETV Bharat / bharat

'സ്നേഹമാണ് ദൈവം'; രണ്ടര വയസിൽ മരിച്ച മകളുടെ ഓർമയ്ക്കായി ക്ഷേത്രം പണിത് പിതാവ്

author img

By ETV Bharat Kerala Team

Published : Dec 12, 2023, 9:03 PM IST

Shakti Pragya Amman : തമിഴ്‌നാട്ടില്‍ രണ്ടര വയസില്‍ മരിച്ച മകളുടെ ഓർമയ്ക്കായി പിതാവ് ക്ഷേത്രം നിർമിച്ചു. ശ്രീകോവിലില്‍ മകളുടെ രൂപസാദൃശ്യമുള്ള വിഗ്രഹമാണുള്ളത്. ക്ഷേത്രത്തിൽ കുംഭാഭിഷേകം അടക്കമുള്ള ചടങ്ങുകൾ നടന്നു.

Etv Bharat Father Built A Temple For His Daughter  മരിച്ച മകളുടെ ഓർമയ്ക്കായി ക്ഷേത്രം പണിത് പിതാവ്  Shakti Pragya Amman  ശ്രീ ശക്തി പ്രജ്ഞാ അമ്മൻ  തിരുവാരൂർ ശക്തി പ്രജ്ഞാ അമ്മൻ ക്ഷേത്രം  തിരുവാരൂർ ശക്തി പ്രജ്ഞ  Soundarapandian of Pullamangalam  Shakti Pragya amman temple
Father Built A Temple For His Daughter Who Died At The Age Of Two At Tiruvarur
മകള്‍ക്കായി ഒരച്ഛന്‍ പണിത ക്ഷേത്രം...

തിരുവാരൂർ (തമിഴ്‌നാട്) : കുളത്തിൽ വീണ് മരിച്ച രണ്ടര വയസുകാരിയുടെ ഓർമയ്ക്കായി ക്ഷേത്രം നിർമിച്ച് പിതാവ് (Father Built A Temple For His Daughter Who Died At The Age Of Two At Tiruvarur). തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ കൂതനല്ലൂരിനടുത്ത് മേലത്തെരു സ്വദേശി സൗന്ദര പാണ്ഡ്യനാണ് അകാലത്തില്‍ പൊലിഞ്ഞ തന്‍റെ മകള്‍ ശക്തി പ്രജ്ഞയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കി പ്രതിഷ്‌ഠ നടത്തിയത്. മകളെ ദേവിയായി കണക്കാക്കി ശ്രീ ശക്തി പ്രജ്ഞാ അമ്മൻ (Shakti Pragya Amman Temple) എന്ന പേരിലാണ് ക്ഷേത്രം പണിതത്.

കുട്ടിയുടെ രൂപസാദൃശ്യമുള്ള ദേവീ വിഗ്രഹമാണ് ശ്രീകോവിലിലെ പ്രതിഷ്‌ഠ. നാട്ടുകാരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം (ഡിസംബർ 11) ക്ഷേത്രത്തിൽ കുംഭാഭിഷേകം അടക്കമുള്ള പ്രതിഷ്‌ഠ ചടങ്ങുകൾ നടന്നു. അഞ്ച് വർഷം മുന്‍പാണ് സൗന്ദര പാണ്ഡ്യന്‍റെയും മഞ്ജുളയുടെയും മകളായ ശക്തി പ്രജ്ഞ കളിച്ചു കൊണ്ടിരിക്കെ വീടിന് സമീപമുള്ള കുളത്തിൽ വീണ് മരിച്ചത്.

തന്‍റെ കുഞ്ഞിന്‍റെ അകാലത്തിലുള്ള വിയോഗം സൗന്ദര പാണ്ഡ്യനെ ദുഃഖത്തിലാഴ്ത്തി. ഇത് മകളെ തന്‍റെ ഹൃദയത്തിൽ ഒരു ദേവതയാക്കി പ്രതിഷ്‌ഠിക്കാന്‍ ആ പിതാവിനെ പ്രേരിപ്പിച്ചു. ഇതിനിടെ തന്‍റെ വീട്ടിലെ പൂജാമുറിയിൽ ശക്തി പ്രജ്ഞയുടെ ഫ്രെയിം ചെയ്‌ത ഫോട്ടോ വച്ച് സൗന്ദര പാണ്ഡ്യന്‍ പൂജിച്ചു തുടങ്ങിയിരുന്നു.

ഫോട്ടോയുടെ മുന്നിൽ അദ്ദേഹം നിത്യേന പൂജാദി കർമങ്ങൾ നടത്തിപ്പോന്നു. മകളുടെ ഓര്‍മകള്‍ എന്നെന്നേക്കും മായാതെ നിലനിൽക്കണമെന്ന ആഗ്രഹത്തിൽ മൂന്ന് വർഷം മുൻപാണ് സൗന്ദര പാണ്ഡ്യന്‍ ക്ഷേത്ര നിർമാണം ആരംഭിച്ചത്.

Also Read: അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്‌ക്കായി ക്ഷേത്രം, പ്രതിമ നിര്‍മിച്ച് മുടങ്ങാതെ ആരാധനയും; പ്രിയതമയുടെ വിയോഗം തകര്‍ത്ത രാം സേവക്

ജോലി ചെയ്‌തുണ്ടാക്കുന്ന പണം സ്വരുക്കൂട്ടിയാണ് അദ്ദേഹം ക്ഷേത്രം നിർമിച്ചത്. തന്‍റെ മകൾ ജീവിച്ചിരുന്നെങ്കിൽ അവളുടെ വിവാഹത്തിന് വേണ്ടിവരുമായിരുന്നു ചെലവ് എത്രയായിരിക്കുമെന്ന് പാണ്ഡ്യൻ കണക്കാക്കി. "സ്നേഹമാണ് ദൈവം, സ്നേഹം കാരണം രണ്ട് വയസിൽ മരിച്ച എന്‍റെ മകൾ എനിക്കൊരു ദേവതയായി. എന്‍റെ മകൾ ജീവിച്ചിരുന്നെങ്കില്‍ അവളെ വിവാഹം കഴിച്ചയക്കേണ്ടി വന്നാല്‍ എന്ത് ചെലവ് വരും എന്ന് ചിന്തിച്ചാണ് ഞാൻ ഇത് ചെയ്‌തത്‌. എനിക്ക് പെൺകുട്ടികളെ വളരെ ഇഷ്‌ടമാണ്. എന്‍റെ മകളുടെ സ്‌മാരകമായി നിർമിച്ച ഈ ക്ഷേത്രത്തിൽ ഞാൻ എല്ലാ വർഷവും ഉത്സവം നടത്തും." -സൗന്ദര പാണ്ഡ്യന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.