ന്യൂഡൽഹി: ജനുവരി ഒന്ന് മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി. പണം നൽകാനായി ടോൾ പ്ലാസകളിൽ നിർത്തേണ്ടതില്ല എന്നതിനാൽ യാത്രക്കാർക്ക് സമയവും ഇന്ധനവും ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു വിർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2016ൽ ആണ് കേന്ദ്രം വണ്ടികളിൽ ഒട്ടിക്കാവുന്ന സ്‌കാൻ ചെയ്യാവുന്ന ഫാസ്റ്റ് ടാഗുകൾ അവതരിപ്പിച്ചത്. നാഷണൽ പെർമിറ്റ് വണ്ടികൾക്ക് 2019 ഒക്‌ടോബറിൽ തന്നെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിരുന്നു.