ETV Bharat / bharat

സർവകക്ഷി യോഗം: ഫാറൂഖ് അബ്‌ദുല്ല ഡൽഹിയിലേക്ക് പുറപ്പെട്ടു - Farooq Abdullah leaves for Delhi

2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കേന്ദ്രവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ആദ്യത്തെ യോഗമാണിത്.

Farooq Abdullah  സർവകക്ഷി യോഗം  ഫാറൂഖ് അബ്‌ദുല്ല ഡൽഹിയിലേക്ക് പുറപ്പെട്ടു  ഫാറൂഖ് അബ്‌ദുല്ല  Farooq Abdullah  Farooq Abdullah leaves for Delhi  all party meet
സർവകക്ഷി യോഗം: ഫാറൂഖ് അബ്‌ദുല്ല ഡൽഹിയിലേക്ക് പുറപ്പെട്ടു
author img

By

Published : Jun 24, 2021, 12:35 PM IST

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനായി ദേശീയ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്‌ദുല്ല ഡൽഹിയിലേക്ക് പുറപ്പെട്ടു. 2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കേന്ദ്രവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ആദ്യത്തെ യോഗമാണിത്.

ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, മുതിർന്ന കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്‌തി എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാവ് താര ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസൈൻ ബെ​യ്​ഗ്, ബി.ജെ.പി നേതാക്കളായ നിർമൽ സിംങ്, കവീന്ദർ ​ഗുപ്ത എന്നിവരും യോ​ഗത്തിനെത്തും

സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു കാശ്മീർ അപ്നി പാർട്ടി (ജെ.കെ.എ.പി) നേതാവ് അൽതാഫ് ബുഖാരി, പീപ്പിൾസ് കോൺഫറൻസിലെ സഞ്ജദ് ലോൺ, ജെ.കെ. കോൺഗ്രസ് തലവൻ ജി.എ. മിർ, ബി.ജെ.പിയുടെ രവീന്ദർ റെയ്‌ന, പാന്തേഴ്‌സ് പാർട്ടി നേതാവ് ഭീം സിങ് എന്നിവർക്കും ക്ഷണമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുത്തേക്കും

READ MORE: ജമ്മു കശ്മീർ നേതാക്കളുമായി പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ഇന്ന്

കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീരിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് പിഎജിഡി വക്താവ് തരിഗാമി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുമെന്നും പിഎജിഡി വക്താവ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.