ETV Bharat / bharat

കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ കർഷകർ ഡൽഹി വിടില്ലെന്ന് രാകേഷ് ടിക്കായത് - രാകേഷ് ടിക്കായത്

മൂന്ന് കാർഷിക നിയമങ്ങളും പൂർണ്ണമായും റദ്ദാക്കുകയും കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാൻ മറ്റൊരു നിയമം കൊണ്ടുവരികയും ചെയ്താൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്മാറൂ എന്ന് അദ്ദേഹം പറഞ്ഞു.

Farmers will uproot each nail put up by Centre  Rakesh Tikait Interview  Alwar News  Alwar Kisan Panchayat  Rajasthan News  Farmers Protest  Farmers Stir  Farm Laws  കാർഷിക നിയമങ്ങൾ  ഡൽഹി  രാകേഷ് ടിക്കായത്
കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ കർഷകർ ഡൽഹി വിടില്ലെന്ന് രാകേഷ് ടിക്കായത്
author img

By

Published : Feb 11, 2021, 9:05 PM IST

ജയ്‌പൂർ: കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ കർഷകർ ഡൽഹി വിടില്ലെന്ന് രാകേഷ് ടിക്കായത് പറഞ്ഞു. രാജസ്ഥാനിലെ അൽവാറിൽ കിസാൻ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ പ്രക്ഷോഭ സമരത്തിന് പിന്തുണ തേടി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന കിസാൻ പഞ്ചായത്തുകളുടെ ഭാഗമായിട്ടാണ് രാകേഷ് ടിക്കായത് രാജസ്ഥാനിൽ എത്തിയത്. മൂന്ന് കാർഷിക നിയമങ്ങളും പൂർണ്ണമായും റദ്ദാക്കുകയും കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകാൻ മറ്റൊരു നിയമം കൊണ്ടുവരികയും ചെയ്താൽ മാത്രമേ പ്രതിഷേധത്തിൽ നിന്ന് പിന്മാറൂ എന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. സമരം ചെയ്യുന്ന കർഷകരെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായിട്ട് മാത്രമാണ് താൻ പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, കർഷകരുടെ നന്മയ്ക്കായി കർഷക പ്രതിഷേധത്തിൽ മാത്രമാണ് താൻ പങ്കെടുക്കുന്നതെന്നും കർഷകർക്ക് വേണ്ടിയാണ് പോരാടുന്നതെന്നും രാകേഷ് ടിക്കായത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.