ETV Bharat / bharat

തെരഞ്ഞെടുപ്പിൽ കർഷകർ പ്രതികാരം ചെയ്യുമെന്ന് ശിരോമണി അകാലി ദൾ

author img

By

Published : Jul 22, 2021, 10:41 PM IST

കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

Harsimrat Kaur Badal  Shiromani Akali Dal  Farmers protest  കർഷക പ്രതിഷേധം  ശിരോമണി അകാലി ദൾ  ഹർസിംറത് കൗർ ബാദൽ
ഹർസിംറത് കൗർ ബാദൽ

ന്യൂഡൽഹി: മാസങ്ങളായി കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതികാരം ചെയ്യുമെന്ന് ശിരോമണി അകാലി ദൾ നേതാവ് ഹർസിമത് കൗർ ബാദൽ. സർക്കാരിന് വോട്ടുകൾക്ക് വേണ്ടിയുള്ള രാഷ്‌ട്രീയം മാത്രമാണ് അറിയുന്നതെങ്കിൽ അതേ നാണയത്തിൽ കർഷകർ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

പഞ്ചാബിൽ തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ഹരിയാനയിലേക്കും ഉത്തർപ്രദേശിലേക്കും രാജസ്ഥാനിലേക്കും വ്യാപിച്ചതെന്നും കൂടുതൽ താമസിച്ചാൽ ഇനിയും കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുമെന്നും കൗർ മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ എന്തിനാണ് കേന്ദ്രസർക്കാർ ഇത്രമാത്രം പിടിവാശി കാണിക്കുന്നതെന്നും അവർ ചോദിച്ചു.

Also Read: ഇന്ത്യ-ചൈന 12-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച ഉടൻ

അതേസമയം പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി കർഷകർ ജന്തർ മന്ദറിൽ എത്തി പ്രതിഷേധം ആരംഭിച്ചു. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കർഷകരുടെ അഭിപ്രായങ്ങൾ വ്യക്തമായി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം നവംബർ 26 മുതലാണ് കർഷകർ രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ പ്രതിഷേധം ആരംഭിച്ചത്.

അതിന് ശേഷം നിരവധി തവണ കർഷകരും സർക്കാരും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.