ETV Bharat / bharat

മോദിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍; റാലിക്കെത്തുമ്പോള്‍ കരിങ്കൊടി കാട്ടും

ഫെബ്രുവരി 14ന് ബര്‍ണാല ജില്ലയില്‍ കര്‍ഷകര്‍ മോദിയുടെ കോലം കത്തിക്കും. 16ന് പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയോരങ്ങളിലെത്തി കരിങ്കൊടി കാണിക്കാനുമാണ് തീരമാനം. എന്നാല്‍ റോഡ് ഉപരോധിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

Farmers protests Modi Visit in Punjab  United Kisan Morcha oppose Modis Visit  മോദിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍  പ്രധാനമന്ത്രിയെ കരിങ്കൊടികാണിക്കും  പഞ്ചാബ് തരഞ്ഞെടുപ്പ് 2022
മോദിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍; റാലിക്കെത്തുമ്പോള്‍ കരിങ്കൊടി കാട്ടും
author img

By

Published : Feb 13, 2022, 9:53 AM IST

പഞ്ചാബ്: പഞ്ചാബില്‍ മോദിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എത്തുന്ന മോദിയെ കരിങ്കൊടി കാണിക്കാനും കോലം കത്തിക്കാനുമാണ് ഐക്യ കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

ബര്‍ണാലയിലെ തര്‍ക്ഷീല്‍ ബവനില്‍ നടന്ന സംഘടനകളുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവായ ഗുര്‍ഭക്ഷ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 14ന് ബര്‍ണാല ജില്ലയില്‍ കര്‍ഷകര്‍ മോദിയുടെ കോലം കത്തിക്കും. 16ന് പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയോരങ്ങളിലെത്തി കരിങ്കൊടി കാണിക്കാനുമാണ് തീരമാനം. എന്നാല്‍ റോഡ് ഉപരോധിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

Also Read: 'പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു' ; എഎന്‍ഐ അഭിമുഖത്തിനെതിരെ കോണ്‍ഗ്രസ്

കര്‍ഷക സമരത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ മുഴുവനും പിന്‍വലിക്കുമെന്നും പുതിയ എം.എസ്.പി കമ്മിറ്റി രൂപീകരിക്കുമെന്നും നേരത്തെ അടക്കമുള്ള തീരുമാനങ്ങളില്‍ കേന്ദ്രം നടപടി എടുക്കാത്തതില്‍ കര്‍ഷക സംഘടകള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. ബിജെപിയുടെ മുഖം പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് സംഘടന ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.