ETV Bharat / bharat

ദേശീയ സ്വയം പര്യാപ്‌തതക്കായി കര്‍ഷകരെ രക്ഷിക്കൂ - ഹൈദരാബാദ്

ഞങ്ങളാണ് കര്‍ഷകര്‍... ഞങ്ങളാണ് ജവാന്മാര്‍ എന്നാണ് കര്‍ഷകരുടെ മുദ്രാവാക്യം . സൈന്യം നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതു പോലെ രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയെ സംരക്ഷിക്കുന്നത് കര്‍ഷകരാണെന്നുള്ള കാര്യം അനിഷേധ്യമാണ്.

farmers protest  ദേശീയ സ്വയം പര്യാപ്‌തതക്കായി കര്‍ഷകരെ രക്ഷിക്കൂ  ഹൈദരാബാദ്  കാര്‍ഷിക നിയമങ്ങള്‍
ദേശീയ സ്വയം പര്യാപ്‌തതക്കായി കര്‍ഷകരെ രക്ഷിക്കൂ
author img

By

Published : Feb 11, 2021, 2:49 PM IST

ഹൈദരാബാദ്: വിവാദമായി മാറിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കുന്നതിനു വേണ്ടി പോരാടുന്ന കര്‍ഷകരുടെ മുദ്രാവാക്യം ഞങ്ങളാണ് കര്‍ഷകര്‍... ഞങ്ങളാണ് ജവാന്മാര്‍ എന്നാണ്. സൈന്യം നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതു പോലെ, രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയെ സംരക്ഷിക്കുന്നത് കര്‍ഷകരാണെന്നുള്ള കാര്യം അനിഷേധ്യമാണ്. നമ്മുടെ സംസ്‌കാരത്തിൻ്റെ വിത്തു പാകുവാന്‍ സഹായിച്ചതും കൃഷിയെ ദേശീയ സംസ്‌കാരമാക്കി മാറ്റിയതും കര്‍ഷകൻ്റെ കലപ്പകളാണ്. താന്‍ കഠിനാധ്വാനം ചെയ്‌ത് നട്ടു വളര്‍ത്തുന്ന വിളകള്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം നശിച്ചു പോകുകയോ അല്ലെങ്കില്‍ വിപണിയിലെ ഗൂഢ ശക്തികള്‍ അവരെ വഞ്ചിക്കുകയോ ചെയ്യുമ്പോള്‍ പാവം കര്‍ഷകന്‍ ഒന്നുകില്‍ നിശബ്‌ദമായി ആ വേദന അനുഭവിക്കുകയോ അല്ലെങ്കില്‍ കീടനാശിനികള്‍ കഴിച്ച് ആത്മഹത്യയില്‍ ശരണം പ്രാപിക്കുകയോ ചെയ്യുന്നു. പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് അവന്‍ പ്രക്ഷോഭത്തിൻ്റെ പാത തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് എല്ലാവരും അന്വേഷിക്കേണ്ടതുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകൻ്റെ നന്മക്ക് വേണ്ടി കൊണ്ടു വന്നതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. 1971-ല്‍ രാജ്യത്തെ കര്‍ഷകരില്‍ 51 ശതമാനത്തിനും രണ്ടര ഏക്കറില്‍ താഴെ ഭൂമിയാണ് സ്വന്തമായി ഉണ്ടായതെന്നും ഇപ്പോഴത് 68 ശതമാനമായി വര്‍ദ്ധിച്ചു എന്നുമുള്ള അദ്ദേഹത്തിൻ്റെ വാദം ശരിതന്നെയാണ്. രണ്ടേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ ഇന്ന് രാജ്യത്തെ മൊത്തം കര്‍ഷകരില്‍ 86 ശതമാനം വരുന്നു എന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു. ഇത്തരത്തിലുള്ള ചെറുകിട, പരിമിത കര്‍ഷകര്‍ക്ക് ഗുണകരമാകുന്നതിനു വേണ്ടിയാണ് മധ്യവര്‍ത്തികളുടെ പിടിയിലമര്‍ന്നു കഴിഞ്ഞിരിക്കുന്ന മണ്ഡികൾ(ചന്തകള്‍) പരിഷ്‌കരിക്കുന്നത്. പക്ഷെ രാജ്യത്തുടനീളം ഒരേ തരത്തിലുള്ള ഒരു വിപണി ഉണ്ടായതുകൊണ്ട് പാവപ്പെട്ട കര്‍ഷകര്‍ക്ക് എന്തു നേട്ടമാണ് ഉണ്ടാവുക?

കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തിരിക്കുന്നു എന്നുള്ള വസ്‌തുത കണക്കിലെടുത്ത് കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പില്‍ വരുത്തേണ്ടതുണ്ട്. പക്ഷെ സംസ്ഥാനങ്ങളുമായോ, കര്‍ഷക സംഘടനകളുമായോ ഒരു ഘട്ടത്തില്‍ പോലും ചര്‍ച്ചകള്‍ നടത്താതെ കൊണ്ടു വന്നിരിക്കുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ മേല്‍പറഞ്ഞ അനുയോജ്യമായ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്നുള്ളതാണ് വസ്‌തുത.

പുതിയ നിയമങ്ങള്‍ തങ്ങളുടെ നില നില്‍പ് തന്നെ അപകടത്തിലാക്കും എന്നുള്ള ഭയമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. എന്തെങ്കിലും മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചാല്‍ അതിൻ്റെ ഉത്തരവാദിത്തം തൻ്റേതായിരിക്കും എന്നുള്ള പറച്ചില്‍ ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ഒരു കാര്യമല്ല. കൂടുതല്‍ മോശപ്പെട്ട അനുഭവങ്ങള്‍ ഇനിയും താങ്ങുവാനുള്ള അവസ്ഥയിലല്ല നമ്മുടെ കര്‍ഷകര്‍. സംസ്ഥാനങ്ങളുമായും കര്‍ഷകരുമായുമെല്ലാം ചര്‍ച്ച ചെയ്‌തുകൊണ്ട് രാജ്യത്തിന് ഗുണകരമാകുന്ന നിയമങ്ങളാണ് ഇപ്പോള്‍ രൂപീകരിക്കേണ്ടത്. അല്ലാതെ ഇതൊരു അഭിമാന പ്രശ്‌നമായെടുത്ത് തങ്ങളുടെ നിലപാട് കടുപ്പിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്.

കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരുകള്‍ ഉറപ്പു വരുത്തിയാല്‍ മാത്രമേ എന്നെന്നും നില നില്‍ക്കുന്ന ഹരിത വിപ്ലവം രാജ്യത്ത് സാധ്യമാകൂ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ഭരണകാലത്ത് മിനിമം താങ്ങുവില ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു സംവിധാനം കൊണ്ടു വന്നതു കൊണ്ട് മാത്രമാണ് രാജ്യത്ത് ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്. കര്‍ഷകരുടെ നട്ടെല്ലായി മാറിയ കാര്‍ഷിക ചന്തകളും എഫ്‌സിഐയുടെ വിള സംഭരണവുമൊക്കെ ആ കാലഘട്ടത്തില്‍ യാഥാർഥ്യമായ സംവിധാനങ്ങളാണ്. ധവള വിപ്ലവത്തിൻ്റെ പിതാവ് എന്ന പേരില്‍ പ്രശസ്‌തനായി മാറിയ വര്‍ഗീസ് കുര്യൻ്റെ ദീര്‍ഘ വീക്ഷണങ്ങള്‍ പാല്‍ ഉല്‍പ്പാദന മേഖലയെ രാജ്യത്തെ എട്ട് ലക്ഷം കോടി രൂപ മൂല്യമുള്ള ഒരു വ്യവസായമാക്കി മാറ്റുകയും ഗ്രാമീണ വികസനത്തിന് അത് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്‌തു. കാര്‍ഷിക മേഖലക്കും ഇത്തരത്തിലുള്ള വീക്ഷണങ്ങളാണ് കേന്ദ സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടു വരേണ്ടതും നടപ്പാക്കേണ്ടതും.

കാര്‍ഷിക മേഖലയിലേക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് രാജ്യപാത വെട്ടി തുറക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രഭാവത്തിനു കീഴില്‍ മണ്ഡി സംവിധാനം തകര്‍ന്നു വീഴും എന്ന് കര്‍ഷക സമൂഹം ഭയക്കുന്നു. എഫ്‌സിഐ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കുന്നതോടു കൂടി മിനിമം താങ്ങുവില സംവിധാനവും ഇല്ലാതാകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായി ഈ പ്രക്ഷോഭത്തെ കണക്കിലെടുക്കുകയും, അതിൽ രാഷ്ട്രീയ ഗൂഢ ലക്ഷ്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിന് പകരം, കാര്‍ഷിക മേഖലയില്‍ രാജ്യത്തെ സ്വയം പര്യാപ്‌തമാക്കുവാന്‍ സഹായകരമാകുന്ന ഒരു തന്ത്രത്തിന് രൂപം നല്‍കി വികസിപ്പിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.

അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു മുന്‍പായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യ വര്‍ദ്ധിത പിന്തുണ ലഭ്യമാക്കുന്നതിനു വേണ്ടി നബാര്‍ഡ് ഒരു ലക്ഷം കോടി രൂപ ഫണ്ട് ലഭ്യമാക്കുമെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.15 ലക്ഷം കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു എന്ന് കേന്ദം പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രസ്‌തുത തുകകള്‍ വഴിതിരിച്ചു വിട്ടിരുന്നുവെങ്കില്‍ അതെല്ലാം കര്‍ഷകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമായിരുന്നു. ആഭ്യന്തര ആവശ്യങ്ങളും, അന്താരാഷ്ട്ര വിപണികളിലെ അവസരങ്ങളും ഒരുപോലെ കണക്കിലെടുക്കുന്ന, പിഴവുകളേതുമില്ലാത്ത ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനു വേണ്ടി, ഒരു പ്രത്യേക വ്യവസ്ഥ തന്നെ കൊണ്ടു വരേണ്ടതുണ്ട്. ഡോക്‌ടര്‍ സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌ത പ്രകാരം മിനിമം താങ്ങുവില ലഭ്യമാക്കുവാനും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്‌തുകൊണ്ട് മിനിമം താങ്ങുവില നല്‍കുന്നതിനു വേണ്ടുന്ന ചെലവുകള്‍ തിരിച്ചു പിടിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്തുനതിനും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ സര്‍ക്കാര്‍ ശ്രമിച്ചാല്‍ മാത്രമേ ഇന്ത്യയിലെ കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.