ലഖ്‌നൗ: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ പ്രതിഷേധം കോൺഗ്രസ് നടത്തിയ ഗൂഡാലോചനയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
പ്രതിഷേധം പിൻവലിക്കണമെന്ന് മൗര്യ കർഷകരോട് ആവശ്യപ്പെടുകയും ചെയ്‌തു. കർഷകരുടെ വരുമാനം വർധിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അടിച്ചമർത്തപ്പെട്ടവരെയും പിന്നോക്കക്കാരെയും മുൻ നിരയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.