ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഗാസിപ്പൂർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. അക്ഷർധാമിന് സമീപമുള്ള റോഡുകൾ തടയുകയും ദേശീയപാത -24 ൽ ഡൽഹിക്കും ഗാസിയാബാദിനും ഇടയിൽ വാഹനഗതാഗതം നിയന്ത്രിക്കുകയും ചെയ്‌തിട്ടുണ്ട്. കർഷക പ്രതിഷേധം 66-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധ സ്ഥലങ്ങളിലേക്ക് നിരവധി കർഷകരാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഡൽഹി അതിർത്തികളിൽ കഴിഞ്ഞ നവംബർ 26 മുതലാണ് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്.
കർഷക പ്രതിഷേധം; അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ് - national news
അക്ഷർധാമിന് സമീപമുള്ള റോഡുകൾ തടയുകയും ദേശീയപാത -24 ൽ ഡൽഹിക്കും ഗാസിയാബാദിനും ഇടയിൽ വാഹനഗതാഗതം നിയന്ത്രിക്കുകയും ചെയ്‌തിട്ടുണ്ട്